വത്തിക്കാന്റെ സന്ദേശങ്ങള്‍ ഇനി ഇന്ത്യന്‍ മുതല്‍ സൈ


വത്തിക്കാന്റെ സന്ദേശങ്ങള്‍ ഇനി ഇന്ത്യന്‍ മുതല്‍ സൈന്‍ ഭാഷയില്‍ 

കൊച്ചി: കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍, വത്തിക്കാന്‍ വാര്‍ത്തകള്‍, മാര്‍പ്പാപ്പയുടെ സന്ദേശം ഇവ ഇന്ത്യന്‍ സൈന്‍ ഭാഷയില്‍ ആദ്യമായി കെ സി ബി സി മീഡിയ കമ്മീഷന്‍ അവതരിപ്പിക്കുന്നു.മീഡിയ കമ്മഷീന്റെ ഐക്കണ്‍ മീഡിയ ഓണ്‍ലൈന്‍ യൂടൂബ് ചാനലിലൂടെ പരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.കാലടി സെന്റ് ക്ലെയര്‍ എച്ച്.എസ്.എസിലെ സിസ്റ്റര്‍  അഭയ എഫ്.സി.സിയാണ്  പരിപാടിയുടെ കോഡിനേറ്റര്‍.ഉദ്ഘാടന ചടങ്ങ്    
ICON MEDIA ONLINE youtube  ചാനല്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും

KCBC SOCIAL MEDIA ICONS 2020

സാമൂഹ്യ മാധ്യമങ്ങളിലെ താരങ്ങൾക്കു അവാർഡ് നൽകുന്നു.

നിങ്ങള്ക്ക് നിർദ്ദേശിക്കാം..................

KCBC SOCIAL MEDIA ICONS 2020

ഹ്രസ്വചിത്ര തിരക്കഥാ മത്സരം

 10 മിനിറ്റില്‍ കവിഞ്ഞ് ദൈര്‍ഘ്യം വരാത്ത ഒരു പ്രമേയം തിരക്കഥാരൂപത്തില്‍ . അയക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 25. iconkcbc@gmail.com
http://kcbcmediacommission.com/welcome/Newsdetails/29

കെ സി ബി സി നാടക മേള 

കെ സി ബി സി മീഡിയ കമ്മീഷൻ സംഘടിപ്പിച്ച നാടകമേളയുടെ സമാപന സമ്മേളനം പി ഓ സി പാലാരിവട്ടം ഓഡിറ്റോറിയത്തിൽ ആർച്ചു ബിഷപ് മാർ ആൻറണി കരിയിൽ ഉദ്ഘാടനം ചെയ്യുന്നു. 

മീഡിയ സെമിനാർ

 കെ സി ബി സി മീഡിയ കമ്മീഷൻ സംഘടിപ്പിച്ച മീഡിയാ സെമിനാറിൽ ഡിജിറ്റൽ മാധ്യമ രംഗത്തെ നൂതന പ്രവണതകളെക്കുറിച്ചു ശ്രീ എബി തരകൻ സംസാരിക്കുന്നു. 

ചെറുകഥാ മത്സരം

കെ സി ബി സി സംഘടിപ്പിച്ച ചെറുകഥാ മത്സര വിജയികൾക്കുള്ള സമ്മാനദാനം പ്രൊഫ എം കെ സാനു നിർവഹിക്കുന്നു. സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണ, ഫാ വര്ഗീസ് വള്ളിക്കാട്ട് മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ അബ്രഹാം ഇരിമ്പിനിക്കൽ തുടങ്ങയവർ സമീപം.