പ്രളയദുരന്ത സഹായം സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്, അടിയന്തരസഹായം നല്‍കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം

പ്രളയ ദുരിതബാധിതര്‍ക്ക് ഒരു പൈസ പോലും സാമ്പത്തിക സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത കമ്മിറ്റി. പ്രളയം മൂലം ദുരിതത്തിലായവര്‍ക്ക് അടിയന്തരസഹായം നല്‍കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

പ്രളയദുരന്തം സംഭവിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ ദുരിതബാധിതര്‍ക്ക് ഒരു പൈസ പോലും സാമ്പത്തിക സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്വീകരിക്കുന്ന നിലപാടുകളും പറയുന്ന കാര്യങ്ങളും ഭരണത്തില്‍ വരുമ്പോള്‍ ബോധപൂര്‍വം മറക്കുകയാണെന്ന് യോഗം ആരോപിച്ചു. പ്രളയം മൂലം ദുരിതത്തിലായവര്‍ക്ക് അടിയന്തരസഹായം നല്‍കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത്തവണ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മൂലം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മലയോര കുടിയേറ്റമേഖലകള്‍ കനത്ത നാശനഷ്ടമാണ് നേരിട്ടത്. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ ഫിലിപ്പ് വെളിയത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറര്‍ സുരേഷ് ജോര്‍ജ്, വൈസ് പ്രസിഡന്റുമാരായ ബെന്നിച്ചന്‍ മഠത്തിനകം, ടോമി കണയങ്കല്‍, ഐ.സി. മേരി, ഷിനോ പാറയ്ക്കല്‍, സെക്രട്ടറിമാരായ ജെയിംസ് മാനുവല്‍, കെ.എ. ജോസഫ്, സിബി ജാതികുളം, വര്‍ഗീസ് പള്ളിച്ചിറ, സാജു ഇടശേരി, രാജീവ് കണിയാന്തറ, കിഷോര്‍ ലാല്‍, ഷാജു ഇടശേരി, ജോബി പഴയമഠത്തില്‍, ഷൈജോ ജോസഫ്, ജോര്‍ജ് വലിയമുറത്താങ്കല്‍, ഡേവിസ് ആലങ്ങാടന്‍ ശ്രീജ കാറുകുളം, ഷീബ തെക്കേടത്ത് തുടങ്ങിയവരും പ്രസംഗിച്ചു.