ഹൈറേഞ്ചിന്റെ മണ്ണിലേക്ക് ഒഴുകിയെത്തിയത് കാല്‍ലക്ഷത്തോളം ഭക്തര്‍, ഇത് വിശ്വാസതീക്ഷ്ണതയുടെയും സ്‌നേഹസംഗമത്തിന്റെയും പുതുചരിത്രം , അഭി. താഴത്ത് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്
പ്രാര്‍ത്ഥനകളുടെ ജപമാലമണികള്‍ കോര്‍ത്ത്, പരിശുദ്ധ അമ്മയോടുള്ള അടങ്ങാത്ത ഭക്തിയുമായി ഹൈറേഞ്ചിന്റെ മണ്ണിലേക്ക് ഒഴുകിയെത്തിയത് കാല്‍ലക്ഷത്തോളം മരിയന്‍ ഭക്തര്‍. ഇടുക്കി രൂപതയുടെ ആറാമത് മരിയന്‍ തീര്‍ത്ഥാടനം വിശ്വാസതീക്ഷ്ണതയുടെയും സ്‌നേഹസംഗമത്തിന്റെയും പുതുചരിത്രമെഴുതി. എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായി ഇടുക്കി രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ നടന്ന തീര്‍ത്ഥാടനം, പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിലാണ് സമാപിച്ചത്.
രാജാക്കാട് ക്രിസ്തുരാജ ഫെറോന പള്ളിയില്‍ നിന്നാണ് ഇടുക്കി രൂപതയുടെ ആറാമത് മരിയന്‍ കാല്‍നട തീര്‍ത്ഥാടന യാത്രയ്ക്ക് തുടക്കമായത്. പ്രതികൂല കാലാവസ്ഥയെ തൃണവല്‍ഗണിച്ച് ജപമാല പ്രാര്‍ത്ഥനകള്‍ ഉരുവിട്ട്, പരിശുദ്ധ അമ്മയുടെ മധ്യസ്ഥം തേടിയാണ് ജനസഞ്ചയം മുന്നേറിയത്. ഒന്‍പത് കിലോമീറ്റര്‍ ദൂരം നാല് മണിക്കൂര്‍ കൊണ്ടാണ് ഭക്തജനങ്ങള്‍ പിന്നിട്ടത്. 2019ല്‍ ആരംഭിച്ച ഈ തീര്‍ത്ഥാടനത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷം മുടങ്ങിയതൊഴിച്ചാല്‍, ഓരോ വര്‍ഷവും ഭക്തജന പങ്കാളിത്തം വര്‍ധിച്ചുവരികയാണ്. തീര്‍ത്ഥാടന പാതയിലുടനീളം ഭക്തര്‍ക്കും ബിഷപിനും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ വ്യാപാരികളും സന്നദ്ധ സംഘടനകളും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളവും പ്രാര്‍ത്ഥനാ സഹായങ്ങളും നല്‍കി. വിശുദ്ധരുടെ വിവിധങ്ങളായ രൂപഭാവങ്ങളണിഞ്ഞ നൂറിലധികം കുരുന്നുകള്‍ തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ നിരന്നുനിന്നത് മനോഹര കാഴ്ചയായി. സമീപ ഇടവകകളില്‍ നിന്നുള്ള കാല്‍നട തീര്‍ത്ഥാടക സംഘങ്ങളും രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് എത്തിച്ചേര്‍ന്നു. തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിയ മുഴുവന്‍ ഭക്തജനങ്ങള്‍ക്കും വിപുലമായ നേര്‍ച്ചസദ്യ ഒരുക്കിയിരുന്നു. തുടര്‍ന്ന് തൃശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന നടന്നു. തീര്‍ത്ഥാടന ചടങ്ങുകള്‍ക്ക് മോണ്‍. അബ്രഹാം പുറയാറ്റ്, രാജകുമാരി പള്ളി വികാരി മോണ്‍. ജോസ് നരിതൂക്കില്‍, സഹവികാരിമാരായ ഫാ. ജോബി മാതാളികുന്നേല്‍, ഫാ. ജെയ്ന്‍ മാട്ടേല്‍, ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ്, കൈക്കാര•ാരായ ജോസ് ശൗര്യാംമാക്കല്‍, ജോഷി തറപ്പേല്‍, സുനില്‍ തകരപ്പിള്ളിയില്‍, ഷാജു മുണ്ടക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.