37 -ആമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേള

കൊച്ചി : കെ സി ബി സി മീഡിയ കമ്മിഷൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേള 2026 സെപ്റ്റംബർ 18 മുതൽ 27 വരെ പാലാരിവട്ടം പി ഒ സി യിൽ നടത്തപ്പെടും. സെപ്റ്റംബർ 18, വൈകിട്ട് 5.00 ന് നാടകമേളയുടെ ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് ആദ്യമത്സര നാടകമായ കൊച്ചിൻ മിഡാക്ക് 'അക്ഷയമന്ത്രം' എന്ന നാടകം അവതരിപ്പിക്കുന്നു.

തുടര്‍ന്ന് സെപ്തംബർ 19 ശനിയാഴ്‌ച വൈകിട്ട് 6ന് മലയാള നാടകവേദിയുടെ 'ഒരു സുന്ദര ദിവസം', സെപ്തംബർ 20 ഞായറാഴ്‌ച വൈകിട്ട് 6ന് അമ്പലപ്പുഴ സാരഥിയുടെ  'ഞാൻ അപ്രസക്തൻ’,
സെപ്തംബർ 21 തിങ്കളാഴ്‌ച വൈകിട്ട് 6ന് തിരുവന്തപുരം സംസ്കൃതിയുടെ  'ഭൂട്ടാനി', സെപ്തംബർ 22 ചൊവ്വാഴ്‌ച വൈകിട്ട് 6ന് കാളിദാസ കലാകേന്ദ്രത്തിന്റെ  'ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ ',
സെപ്തംബർ 23 ബുധനാഴ്‌ച വൈകിട്ട് 6ന് ചങ്ങനാശേരി അണിയറയുടെ 'തിര', സെപ്തംബർ 24 വ്യാഴാഴ്‌ച വൈകിട്ട് 6ന് ഗാന്ധി ഭവൻ തിയറ്റർ ഇന്ത്യയുടെ 'കൂട്', സെപ്തംബർ 25 വെള്ളിയാഴ്‌ച വൈകിട്ട് 6ന് കായംകുളം പീപ്പിൾസ് തിയേറ്ററിന്റെ  "ചാപ്ലിൻകുഞ്ഞൂട്ടൻ ', സെപ്തംബർ 26 ശനിയാഴ്‌ച വൈകിട്ട് 6ന് കോഴിക്കോട് സങ്കീർത്തനത്തിന്റെ , 'ശ്വാസം' സെപ്തംബർ 27 ഞായറാഴ്‌ച വൈകിട്ട് 5.00 ന് സമാപന സമ്മേളനവും സമ്മാനദാനവും തുടർന്ന് പ്രദർശന നാടകം -സെൻ്റ് ജോസഫ് കമ്മ്യൂണിക്കേഷന്റെ  'നീതിയുടെ കാവൽക്കാരൻ'
എന്നിവയാണ് ഈ വർഷത്തെ നാടകങ്ങൾ.

പ്രവേശനം പാസ് മൂലം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍: 9446024490, 9037730071, 8281054656, 9633249382