“സ്നേഹം വെറുമൊരു വികാരമല്ല, മറിച്ച് ഒരു തീരുമാനമാണ്”: ദമ്പതികളോട് ലിയോ പാപ്പ

മനുഷ്യസ്നേഹത്തെക്കുറിച്ചുള്ള തൻ്റെ ചിന്തകൾ പങ്കുവച്ചുകൊണ്ട്, സ്നേഹം എന്നത് താൽകാലികമായ ഒരു വികാരമല്ലെന്നും മറിച്ച് ഒരു തീരുമാനവും ഒരു യാത്രയും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ഉടമ്പടിയുമാണ് എന്ന് ലിയോ പതിനാലാമൻ പാപ്പ വ്യക്തമാക്കി. ‘യുക്യാറ്റ്: ലവ് ഫോറെവർ’ (YouCat: Love Forever) എന്ന പുസ്തകത്തിൻ്റെ പുതിയ പതിപ്പിൻ്റെ ആമുഖത്തിലാണ് പാപ്പ ഇക്കാര്യം എടുത്തുപറഞ്ഞത്.

വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന യുവാക്കൾക്കായി തയ്യാറാക്കിയ ഈ പഠനഗ്രന്ഥത്തിൻ്റെ പുതിയ പതിപ്പ് നവംബറിൽ പുറത്തിറങ്ങും. 2025 മേയിൽ ഫ്രാൻസിസ് പാപ്പയുടെ വേർപാടിന് തൊട്ടുപിന്നാലെ ആയിരുന്നു ഈ പുസ്തകത്തിൻ്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്. നിങ്ങളുടെ ഹൃദയം ആഴമേറിയതും ആവേശഭരിതവും ശാശ്വതവുമായ സ്നേഹത്തിനായി കൊതിക്കുന്നു. ഈ ആഗ്രഹം യാദൃശ്ചികമല്ലെന്നും മറിച്ച് നിങ്ങൾ സ്നേഹത്തിനായി സൃഷ്ടിക്കപ്പെട്ടവരാണെന്നതിൻ്റെ അടയാളമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.