ഗ്വാഡലൂപ്പെ ബസിലിക്കയ്ക്ക് ‘ജൂബിലി വർഷം’ പ്രഖ്യാപിച്ച് ലിയോ പാപ്പ

മെക്സിക്കോയിലെ പ്രശസ്തമായ ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പെ പുതിയ ബസിലിക്കയുടെ പ്രതിഷ്ഠാകർമ്മത്തിൻ്റെയും പരിശുദ്ധ കന്യാമറിയത്തിൻ്റെ തിരുസ്വരൂപം അൾത്താരയിലേക്ക് മാറ്റിയതിൻ്റെയും അൻപതാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക ‘ജൂബിലി വർഷം’ പ്രഖ്യാപിച്ച് ലിയോ പതിനാലാമൻ പാപ്പ. വത്തിക്കാനിലെ പെനിറ്റൻഷ്യറി അപ്പോസ്തോലിക വിഭാഗം വഴി അനുവദിച്ച ഈ ജൂബിലി വർഷം 2026 ഒക്ടോബർ 12 ന് ആരംഭിച്ച് 2027 ഒക്ടോബർ 12 വരെ നീണ്ടുനിൽക്കും.

മെക്സിക്കോയിലെ ആർച്ച്ബിഷപ്പും കർദിനാളുമായ കാർലോസ് അഗ്യാർ റെറ്റെസ് ആണ് ഈ വാർത്ത വിശ്വാസികളെ അറിയിച്ചത്. ജൂബിലി വർഷത്തിൽ ഗ്വാഡലൂപ്പെ പുണ്യസങ്കേതത്തിലേക്ക് തീർഥാടനം നടത്തുന്ന വിശ്വാസികൾക്ക് കത്തോലിക്കാ സഭ അനുശാസിക്കുന്ന ലളിതമായ വ്യവസ്ഥകളിലൂടെ പൂർണ്ണ ദണ്ഡവിമോചനം (Plenary Indulgence) ലഭിക്കാനുള്ള അവസരമുണ്ടായിരിക്കും.