പാപ്പ രൂപതാധ്യക്ഷനായ ഏക രൂപതയായ റോം രൂപതയുടെ അജപാലന വർഷം സെപ്റ്റംബർ പതിനെട്ടാം തീയതി ഉദ്‌ഘാടനം ചെയ്യും. റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽവച്ച്, രൂപതയുടെ അജപാലന വർഷം ലിയോ പാപ്പ തന്നെയാണ് ഉദ്‌ഘാടനം ചെയ്യുന്നത്. റോം രൂപതയിലെ ഓരോ ഇടവകയിൽ നിന്നുമുള്ള പ്രതിനിധികൾ അസംബ്ലിയിൽ പങ്കെടുക്കും.
ഓരോ ഇടവകകളിൽ നിന്നും പ്രതിനിധികളും, അതുപോലെ രൂപത സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും അസംബ്ലിയിൽ പങ്കെടുക്കുന്നതിനാൽ, ഇത് രൂപതാകുടുംബത്തെ മുഴുവനായി പ്രതിഫലിപ്പിക്കുന്നുവെന്നും കർദ്ദിനാൾ ബാൽഡോ റെയ്‌ന ചൂണ്ടിക്കാട്ടി. ഇരുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികളാണ് റോം രൂപതയ്ക്കു കീഴിലുള്ളത്.