ഇരിങ്ങാലക്കുട രൂപതയില്‍ കാരുണ്യവര്‍ഷത്തിന് തുടക്കമായി

ഇരിങ്ങാലക്കുട: ഭവനരഹിതരായ നാലുപേര്‍ക്ക് പുതിയ വീടുകള്‍ കൈമാറി ഇരിങ്ങാലക്കുട രൂപതയില്‍ കാരുണ്യവര്‍ഷാചരണത്തിനു അര്‍ത്ഥ പൂര്‍ണമായ തുടക്കം. രൂപതയുടെ അടുത്തു വരുന്ന സുവര്‍ണജൂബിലിക്കു മുന്നോടിയായി സെപ്റ്റംബര്‍ 10 മുതല്‍ 2027 സെപ്റ്റംബര്‍ 10 വരെയാണ് രൂപതയിലെ 141 ഇടവകകളിലും സ്ഥാപനങ്ങളിലും വിവിധ പരിപാടികളോടെ കാരുണ്യവര്‍ഷാചരണം.

രൂപതയുടെ 49-ാം സ്ഥാപന ദിനാഘോഷം മന്ത്രി ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു. കാരുണ്യ വര്‍ഷത്തിലെ വിവിധ പരിപാടികള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രത്യാശ പകരുന്ന സല്‍ക്കര്‍മ്മങ്ങളുടേതാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.

ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. വിശ്വാസത്തി ന്റെയും കാരുണ്യത്തിന്റെയും തീര്‍ത്ഥയാത്രയാകണം കാരുണ്യവര്‍ഷമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ ഓര്‍മിപ്പിച്ചു.

കാരുണ്യവര്‍ഷത്തിന്റെ ഉദ്ഘാടനം മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം ഹൗസ് ചലഞ്ച് സ്ഥാപക സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍, കോട്ടയം നവജീവന്‍ ട്രസ്റ്റ് സ്ഥാപകന്‍ പി.യു തോമസ്, എംഎംബി പ്രൊവിന്‍ഷ്യല്‍ ബ്രദര്‍ ജോസ് ചുങ്കത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കാരുണ്യവര്‍ഷത്തിന്റെ ലോഗോ ബിഷപ് പ്രകാശനം ചെയ്തു.

എംഎല്‍എമാരായ തോമസ് ഉണ്ണിയാടന്‍, സനീഷ് കുമാര്‍ ജോസഫ്, മറ്റു ജനപ്രതിനിധികള്‍, വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കാരുണ്യവര്‍ഷത്തിന്റെ പ്രഖ്യാപനവും സുവര്‍ണ ജൂബിലിയോടനുബന്ധിച്ചുള്ള ‘സുവര്‍ണഗേഹപദ്ധതി’ യിലെ നാലു വീടുകളുടെ കൈമാറലും നടന്നത്.

വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേ ക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുസ മ്മേളനത്തിനുശേഷം രൂപത ഹെറിറ്റേജ് സെന്റര്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനം മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയോടെയായിരുന്നു രൂപതാദിനാ ഘോഷത്തിന്റെ തുടക്കമായത്. വയോധികര്‍ക്കായി പോട്ടയില്‍ ആരംഭിക്കുന്ന ‘സ്പെരാന്‍സ’ ഹോം സിന്റെയും ആളൂര്‍ ബിഎല്‍എം ധ്യാന കേന്ദ്ര ത്തിന്റെയും ശിലകളുടെ ആശീര്‍വാദം ദിവ്യബലി മധ്യേ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.