സെപ്തംബര്‍ 1–8 എട്ടു നോമ്പ്

പരിശുദ്ധ സഭ സെപ്തംബര്‍ 1–8 എട്ടു നോമ്പ് (പരിശുദ്ധ കന്യകമറിയം അമ്മയുടെ ജനന പെരുന്നാൾ) കൊണ്ടാടുന്നു.

നീതി നിറഞ്ഞവരായിരുന്ന യുയാഖീമിന്റെയും ഹന്നായുടെയും നേർച്ച പുത്രിയായി ഭൂജാതയായ മറിയം നന്നേ ചെറുപ്പത്തിൽ തന്നേ ദൈവാലയത്തിൽ നേർച്ചയായി അർപ്പിക്കപ്പെട്ടു. പുരോഹിത ശ്രേഷ്ഠരുടെ ശിക്ഷണത്തിൽ വളർന്ന ആ നിർമ്മല കന്യകയിൽ നിന്നും ദൈവ പുത്ര നായ മിശിഹാ തമ്പുരാൻ ജഡധാരണം ചെയ്കയാൽ വി. സഭ അവളെ ദൈവ മാതാവ് (രക്ഷകന്റെ മാതാവ്) എന്ന് വിളിച്ച് ബഹുമാനിക്കുന്നു.
വി. ദൈവമാതാവിന്റെ ജനന പെരുന്നാളിലേക്ക് പ്രാർത്ഥനയോടെ നമുക്ക് ഒരുങ്ങാം,വിശുദ്ധിയിൽ നോമ്പ് നോറ്റ് ഇനിയുള്ള ദിനങ്ങളിൽ നമുക്ക് പ്രാർത്ഥിക്കാം. സകല തലമുറകളിലും വച്ച് ഭാഗ്യങ്ങൾക്കു യോഗ്യതയുള്ളവളും ,സ്തുതിക്കപെട്ടവളും നിത്യ കന്യകയും ദൈവമാതാവുമായ വിശുദ്ധ കന്യക മറിയം അമ്മയുടെ മദ്ധ്യസ്ഥതയിൽ അഭയപെടാം, തന്റെ പുത്രൻ തമ്പുരാനോട് നമ്മുടെ നാടിനും,ഇടവകകള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി യാചിക്കാം..