വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ലെയോ പതിനാലാമന്‍ പാപ്പയ്ക്കു ഇന്നു എഴുപത്തിയൊന്നാം പിറന്നാള്‍. മാര്‍പാപ്പ പദവിയിലെത്തിയ ആദ്യ അമേരിക്കന്‍ കര്‍ദ്ദിനാള്‍, പെറുവിലും അമേരിക്കയിലും പൗരത്വം, ഇംഗ്ലീഷും ലാറ്റിനും ഇറ്റാലിയനും സ്പാനിഷും ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ അഗാധ പ്രാവീണ്യമുള്ള വ്യക്തി, പെറുവിലെ സാധാരണക്കാരുടെ ഹൃദയം അറിഞ്ഞ വ്യക്തി, വിശുദ്ധ അഗസ്റ്റിന്റെ പാത പിന്തുടര്‍ന്നുള്ള അഗസ്റ്റീനിയന്‍ സമൂഹത്തില്‍ നിന്നുള്ള പാപ്പ എന്നിങ്ങനെ വിവിധ സവിശേഷതകളോടെയാണ് 2025 മെയ് മാസത്തില്‍ ആഗോള കത്തോലിക്ക സഭയുടെ 267ാമത് പാപ്പയായി റോബെര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടത്.