തിരുവോണാശംസകളിലെ വിവാദം

കേരളത്തിന്റെ സാംസ്‌കാരിക പരിസരത്തിൽ നിന്നും #തിരുവോണദിവസം ആശംസകൾ പറഞ്ഞതുമായി ബന്ധപെട്ടു ഉയരുന്ന വർഗീയ വിദ്വേഷം പരത്തുന്ന തരത്തിലുള്ള പ്രചരണം അർത്ഥമില്ലാത്തതാണ്. ഒരു ദേശം ഉത്സവം പ്രാദേശികമായും അല്ലാതെയും ആചരിക്കുന്നതിന്റെ അർത്ഥം മനസിലാക്കാൻ കഴിയാത്തവരല്ല വിവാദത്തിന് പിന്നിൽ. എന്ത് നേട്ടമാണ് പ്രതീക്ഷിക്കുന്നത്? എല്ലായിടത്തും വർഗീയവാദം വളർത്തണോ? ഇവിടെ ആർക്കും മതത്തെയോ സംസ്കാരത്തെയോ കുറിച്ച് അറിയാത്തതാണോ അടിസ്ഥാന പ്രശ്നം? അങ്ങനെയെങ്കിൽ അവിടെ പരാമർശിച്ച പേരുകളെല്ലാം ഒരേ അർത്ഥത്തിലാണോ ക്രിസ്തുമതമോ മാറ്റാരെങ്കിലുമൊ മനസിലാക്കുന്നത്.? അല്ല. ഇവിടെ ഓണാഘോഷം എല്ലാവരും പങ്കെടുക്കുന്ന ഈ ദേശത്തിന്റെ ആഘോഷമായി തുടരുന്നതിൽ താല്പര്യമില്ലാത്ത ചില ശക്തികളാണ് വിവാദത്തിന് പിന്നിൽ. ഇവിടെ നമ്മൾ ഓണം ഇനിയും ആഘോഷിക്കും.കേരളത്തിന്റെ രാജാവായിരുന്ന മഹാബലിയുടെ ത്യാഗവും വർഷത്തിലൊരിക്കൽ ജനതയെ സന്ദർശിക്കുന്നു എന്നതുമാണല്ലോ ഓണാഘോഷത്തെ കുറിച്ച് പൊതുവിൽ നാം പറയുന്ന പ്രമേയം. അനാവശ്യമായി ഉയരുന്ന തീവ്രവാദ സ്വരങ്ങളെ തള്ളിപ്പറയാൻ മത സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്ന, നേതൃത്വം നൽകുന്നവർക്ക് സാധിക്കാതെ പോകുന്നതാണ് ആഗോള തലത്തിൽ മത തീവ്രവാദം വ്യാപിക്കാൻ ഇടയായത്. ഇവിടെ നമ്മുടെ നാട്ടിൽ ഇത്തരം തീവ്രവാദികകൾക്ക് ഇടമില്ല. മഹാഭൂരിപക്ഷം വരുന്ന ജനതയ്ക്ക് തെറ്റിദ്ധാരണയില്ല. നന്മ സ്നേഹം ധർമം സത്യം ഇവയിൽ വിശ്വസിക്കുന്നവർ മൗനികളാകുമ്പോൾ അധർമത്തിന്റെ സ്വരത്തിനു പ്രചാരം കിട്ടുന്നു. അതുകൊണ്ടു ചില നേരങ്ങളിൽ സ്വരമുയർത്താൻ ഗുരുക്കന്മാരോടും സ്നേഹിതരോടും അഭ്യർത്ഥിക്കുന്നു.