മദർ തെരേസയുടെ ഓർമ്മദിനം
സെപ്റ്റംബർ 5 , ഇന്നു കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയുടെ ഓർമ്മദിനം .
ഓർമ്മിക്കാം മഹത്തായ ത്യാഗത്തിൻറെ മനുഷ്യരൂപത്തെ .വേദനിക്കുന്നവനെ,ഉപേക്ഷിക്കപെട്ടവനെ കോരിയെടുത്തു ചുംബിച്ച വിമല ജീവിതത്തെ. നമ്മുടെ രാജ്യം ഏറ്റവും ഉന്നത പുരസ്ക്കാരം നൽകി പാവങ്ങളുടെ അമ്മയെ ആദരിച്ചു. മുറിവേറ്റവനെ നെഞ്ചോടു ചേർക്കാൻ ആ സന്യാസിനിക്ക് സാധിച്ചത് ക്രിസ്തുവിനെ അനുഗമിക്കാൻ അവർ ആഗ്രഹിച്ചതിനാലാണ്.