കെഎല്‍സിഎ മേഖല സമ്മേളനം

പനങ്ങാട്: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) തൈക്കൂടം മേഖല സമിതിയുടെ വാര്‍ഷിക സമ്മേളനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി.

പനങ്ങാട് സെന്റ് ആന്റണീസ് ദേവാലയ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അഫ്‌സല്‍ നമ്പ്യാരത്ത് ഉദ്ഘാടനം ചെയ്തു. തൈക്കുടം മേഖല പ്രസിഡന്റ് ഐ.എം ആന്റണി അധ്യക്ഷത വഹിച്ചു. പനങ്ങാട് സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. ആന്റണി ജിബിന്‍ കൈമലേത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.

സമ്മേളനത്തിന് മുന്നോടിയായി വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ് ഡിക്കുഞ്ഞ പതാക ഉയര്‍ത്തി.

കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് മുഖ്യാതിഥിയായിരുന്നു. അതിരൂപത വൈസ് പ്രസിഡന്റ് പ്രഫ. സൈമണ്‍ കൂമ്പയില്‍ ആല്‍ബര്‍ട്ട് കേളന്തറ അനുസ്മരണ പ്രഭാഷണം നടത്തി. അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍, സംസ്ഥാന മീഡിയ ഫോറം കണ്‍വീനര്‍ വിന്‍സ് പെരിഞ്ചേരി, കെഎല്‍സിഎ സംസ്ഥാന പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സിബി ജോയ് എന്നിവര്‍ പ്രസംഗിച്ചു.