ഡല്‍ഹി: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തിലുളള സമ്പര്‍ക്ക മാധ്യമ സ്ഥാപനമായ ‘നിസ്‌കോര്‍ട്ടിന്റെ’ പുതിയ ഡയറക്ടറായി ഫാ. മാര്‍ട്ടിന്‍ സാദിഖിനെ നിയമിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ്, റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (നിസ്‌കോര്‍ട്ട്) ഡയറക്ടറായി നിയമിതനായ ഫാ. മാര്‍ട്ടിന്‍ ജലന്ധര്‍ രൂപതാ വൈദികനാണ്.
സിബിസിഐ പിആര്‍ഒ ആയി ഫാ. റോബിന്‍സണ്‍ റോഡ്രിഗസിനെയും നാഷണല്‍ ബിബ്ലിക്കല്‍, കാറ്റക്കെറ്റിക്കല്‍ ആന്‍ഡ് ലിറ്റര്‍ജിക്കല്‍ സെന്റര്‍ (എന്‍ബിസിഎല്‍സി) ഡയറക്ടറായി ഫാ. നൈസണ്‍ ലൂക്കയെയും നിയമിച്ചു.
ബംഗളൂരുവില്‍ ചേര്‍ന്ന സിബിസിഐ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂളയാണ് പുതിയ നിയമനങ്ങളുടെ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.