തുല്യ നീതി

തുല്യ നീതി പ്രധാനം ചെയ്യുന്ന രാജ്യത്ത് കഴിഞ്ഞ എഴുപത് വര്‍ഷക്കാലമായി ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ജനതയാണ് ദളിത് െ്രെകസ്തവര്‍. ഈ സഹോദരങ്ങള്‍ക്ക് നീതി ലഭ്യമാക്കേണ്ടത്. സമൂഹത്തിന്റെ മുഴുവന്‍ ബാധ്യതയാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. കെ. സി. ബി. സി. എസ്. സി. എസ്. റ്റി. ഡി. സി കമ്മീഷന്റെയും ദളിത് മഹാജന സഭ യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ദളിത് െ്രെകസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏക ദിന സെമിനാര്‍ പാലാരിവട്ടം പി. ഒ. സിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിവന്ദ്യ സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. നിരന്തരമായ രാഷ്ട്രീയ ഇടപെടലുകള്‍ അനിവാര്യമായ വിഷയമാണ് ദളിത് െ്രെകസ്തവ സംവരണമെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു മതം സ്വീകരിച്ചാല്‍ മാറുന്നതല്ല ദളിതരുടെ സാമൂഹ്യ പിന്നോക്കാവസ്ഥ.ദളിത് െ്രെകസ്തവര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ ലഭിക്കുന്നതിലൂടെ മാത്രമേ സാമൂഹ്യ പിന്നോക്കാവസ്ഥ മോചനം ഉണ്ടാവുകയുള്ളൂ എന്ന് കെ. സി. ബി. സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ടില്‍ മുഖ്യപ്രഭാഷണത്തില്‍ സൂചിപ്പിച്ചു. ഡി. സി. എം. എസ്. സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ അഡ്വ. ഫ്രാങ്ക്‌ലിന്‍ സീസര്‍ വിഷയാവതരണം നടത്തി. കമ്മീഷന്‍ സെക്രട്ടറി ഫാ. ഷാജ് കുമാര്‍, ഡി. സി. എം. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവദാസ് തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ട്ടിന്‍ എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു