ലോകത്തിന്റെ നാനാഭാഗങ്ങളില്‍ കോടിക്കണക്കിന് മനുഷ്യര്‍ ഒഴുകിയെത്തുന്ന പുണ്യസ്ഥലമാണ് ഫ്രാന്‍സിലെ ലൂര്‍ദ്ദ്. ഫ്രാന്‍സിലെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ലിയോ പതിനാലാമന്‍ പാപ്പ ഇന്ന് (സെപ്റ്റംബര്‍ 26) ലൂര്‍ദില്‍ എത്തും. മാതാവ് പ്രത്യക്ഷപ്പെട്ട ഗ്രോട്ടോയുടെ മുമ്പില്‍ പാപ്പ വൈകുന്നരം 7.40ന് പാപ്പ പ്രാര്‍ത്ഥിക്കും. പിറ്റേദിവസവം മൂഴുവന്‍ പാപ്പ ലൂര്‍ദിലാണ് ചെലവഴിക്കുന്നത്.
‘പരിഹാരം ചെയ്യുക, പാപികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക’ എന്നായിരുന്നു ലൂര്‍ദില്‍ പ്രത്യക്ഷ പ്പെട്ട മാതാവ് ആവശ്യപ്പെട്ടത്. പാപം പെരുന്ന ലോക ത്തിന് ദൈവത്തിന്റെ മഹാകരുണ ലഭിക്കുന്നതിനുവേണ്ടിയായിരിക്കും പാപ്പ പ്രാര്‍ത്ഥിക്കുന്നത്.
1858-ല്‍ പതിനാലുകാരിയായ വിശുദ്ധ ബെര്‍ണ ദെത്തിന് പരിശുദ്ധ കന്യകാമറിയം ആദ്യമായി പ്രത്യക്ഷപ്പെട്ടത് മസാബിയേലുള്ള ഗ്രോട്ടോയുടെ മുമ്പിലാണ്. അതിനാല്‍ത്തന്നെ ആ സ്ഥലം ദൈവ സാന്നിധ്യം നിറഞ്ഞു നില്ക്കുന്ന ഇടമാണ്.
മാര്‍പാപ്പമാര്‍ മുമ്പും ഈ പുണ്യഭൂമി സന്ദര്‍ശി ച്ചിട്ടുണ്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1983-ല്‍ ലൂര്‍ദ്ദ് സന്ദര്‍ശിക്കുകയും രോഗികളുടെ ഇടയില്‍ ദിവ്യകാരുണ്യ ആശീര്‍വാദം നല്‍കുകയും ചെയ്തിരുന്നു. ലൂര്‍ദിലെ മാതാവിന്റെ പ്രത്യക്ഷീകര ണത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2008-ല്‍ ലൂര്‍ദില്‍ എത്തിയിരുന്നു. 1862-ലാണ് സഭ ലൂര്‍ദ്ദിലെ പ്രത്യക്ഷീ കരണങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ചത്.
1866-ല്‍ ഉപവിയുടെ സന്യാസ സഭയില്‍ ചേര്‍ന്ന ബര്‍ണദീത്ത സിസ്റ്റര്‍ മരിയ ബര്‍ണദെത്ത് എന്ന പേര് സ്വീകരിച്ചു. 1879 ഏപ്രില്‍ 16-ന് 35-ാം വയസില്‍ നിത്യസമ്മാനത്തിനായി യാത്രയായി. 1933 ഡിസംബര്‍ എട്ടിനാണ് പതിനൊന്നാം പീയൂസ് മാര്‍പാപ്പ ബര്‍ണദീത്തയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ ത്തിയത്.
പരിശുദ്ധ മറിയം ഒന്‍പതാം പ്രാവശ്യം പ്രത്യക്ഷ പ്പെട്ടപ്പോള്‍ താന്‍ നില്‍ക്കുന്നതിനടുത്ത് ഒരു സ്ഥലം ചൂണ്ടിക്കാട്ടി അവിടെ കൈകൊണ്ട് കുഴിക്കാനും അവിടെനിന്നു വരുന്ന വെള്ളം കുടിക്കാനും അമ്മ ബര്‍ണദീത്തയോട് പറഞ്ഞു. നൂറ്റാണ്ടുകള്‍ കഴി ഞ്ഞിട്ടും ആ നീരുറവ വറ്റിയിട്ടില്ല. ആ ജലത്തിന് അസാധാരണമായ സൗഖ്യ ശക്തിയുള്ളതായി സാക്ഷ്യപ്പെടുത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുന്നു.
ഈ തീര്‍ത്ഥാടന കേന്ദ്രത്തിലെ ഏറ്റവും പ്രധാന പ്പെട്ട സ്ഥലമാണ് പരിശുദ്ധ കന്യകാമറിയം പ്രത്യ ക്ഷപ്പെട്ട ഗ്രോട്ടോ ഓഫ് മസാബിയെല്ലെ. ഭാഷയു ടെയും സംസ്‌കാരത്തിന്റെയും അതിരുകളില്ലാതെ, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഒരേ മനസോടെ ഇവിടെ പ്രാര്‍ത്ഥനയില്‍ മുഴുകുന്നു. ലൂര്‍ദ്ദിലെ തീര്‍ത്ഥാടകരുടെ മുഖമുദ്രയാണ് ജപമാല അര്‍പ്പണം.
മസാബിയേല്‍ ഗ്രോട്ടോയിലെ പ്രാര്‍ത്ഥന മനുഷ്യ നെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുന്നു. ‘പാപികള്‍ക്കായി പ്രാര്‍ത്ഥിക്കുക’ എന്ന മാതാവിന്റെ ആഹ്വാനം ഇന്നും ഈ പുണ്യഭൂമിയില്‍ പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നു.