കെആർഎൽസിസി സിൽവർ ജൂബിലി ലെയിറ്റി കോൺക്ലേവ് ഒക്ടോബർ 4ന്

കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ (കെആർഎൽസിസി) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലെയിറ്റി കോൺക്ലേവ് ഒക്ടോബർ 4ന് ആലപ്പുഴയിൽ നടക്കും. കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിൻ്റെ സാമൂഹികവും സഭാത്മകവുമായ മുന്നേറ്റത്തിൽ അല്മായരുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

രാവിലെ 9.30ന് പുനലൂർ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. 10.45ന് നടക്കുന്ന ഉദ്ഘാട സമ്മേളനത്തിൽ കെആർഎൽസിസി ട്രഷറർ ബിജു ജോസി സ്വാഗതം ആശംസിക്കും. വൈസ് പ്രസിഡന്റ്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിക്കും. പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി നിർമ്മൽ ഔസേപ്പച്ചൻ ഐഎഎസ് ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തും. ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ ആശംസകൾ അർപ്പിക്കും. കെഎൽസിഡബ്ല്യൂഎ സംസ്ഥാന പ്രസിഡൻ്റ് റാണി പ്രദീപ് നന്ദി പറയും. തുടർന്ന് 'അല്മായരുടെ ദൗത്യവും സാമൂഹിക ഉത്തരവാദിത്വവും' എന്ന വിഷയത്തിൽ വർക്കേഴ്സ‌് ഇന്ത്യ ഫെഡറേഷൻ മുൻ പ്രസിഡൻ്റ് ജോയി ഗോതുരുത്ത് മുഖ്യപ്രഭാഷണം നടത്തും. കെ.എൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് മോഡറേറ്ററാകും. ഉച്ചയ്ക്ക് 12.15ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ആശയവിനിമയവും ചർച്ചകളും നടക്കും. സഭയുടെയും സമൂഹത്തിൻ്റെയും സമകാലിക വെല്ലുവിളികൾ, അല്‌മായരുടെ ഉത്തരവാദിത്വം, യുവജന പങ്കാളിത്തം, കുടുംബജീവിതം. സാമൂഹിക നീതി, തീരദേശ സമൂഹത്തിന്റെ പ്രശ്ന‌നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. ഉച്ചയ്ക്ക് 2ന് നടക്കുന്ന ചാനൽ ചർച്ചയിൽ കിഫ്‌ബി അഡിഷണൽ സി ഇ ഓ മിനി ആൻ്റണി ഐഎഎസ്., ആലപ്പുഴ എംഎൽഎ എ.ഡി. തോമസ്, കെസിവൈഎം മുൻ സംസ്ഥാന പ്രസിഡൻ്റ് സോണി പാവേലിൽ എന്നിവർ പങ്കെടുക്കും. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ മോഡറേറ്ററാകും തുടർന്ന് ഗ്രൂപ്പ് റിപ്പോർട്ടിംഗും ചർച്ചയും നടക്കും.വൈകിട്ട് 3.45ന് ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ സമാപന സന്ദേശം നൽകും.

കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള അല്‌മായ പ്രതിനിധികളും സംഘടനാ ഭാരവാഹികളും കോൺക്ലേവിൽ പങ്കെടുക്കും.