ഫാ. ഡോ. തോമസ് പുതുകുളങ്ങര കുന്നോത്ത് ഗുഡ് ഷെപ്പേഡ് തിയോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍

കുന്നോത്ത്: കണ്ണൂർ കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജർ സെമിനാരിയിൽ പ്രവർത്തിക്കുന്ന ഗുഡ് ഷെപ്പേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ പുതിയ ഡയറക്‌ടറായി ഫാ. ഡോ. തോമസ് പുതുകുളങ്ങരയെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. ഫാ. ഡോ. ആന്റണി തറേക്കടവിൽ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് നിയമനം. പാലാ രൂപതാംഗമായ ഫാ. തോമസ് റോമിലെ സാന്താക്രോച്ച യൂണിവേഴ്‌സിറ്റിയിൽനിന്നു ദൈവശാ സ്ത്രത്തിൽ ഡോക്‌ടറേറ്റ് നേടിയിട്ടുണ്ട്.

2018 മുതൽ ഗുഡ് ഷെപ്പേഡ് സെമിനാരിയിൽ ദൈവശാസ്ത്ര അധ്യാപകനാണ്. ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സെക്രട്ടറിയായി എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. ഡോ. സോണി മഞ്ഞളിയെയും മോഡറേറ്ററായ തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നിയമിച്ചു. പുതിയ ഡയറക്ട‌റെയും സെക്രട്ടറിയെയും സെമിനാരിയിൽ നടന്ന ചടങ്ങിൽ മാർ ജോസഫ് പാംപ്ലാനി അനുമോദിച്ചു. സെമിനാരി റെക്‌ടർ ഫാ. ഡോ. മാത്യുപട്ടമന, വൈസ് റെക്‌ടർ ഫാ. ജോജോ കുറ്റിക്കാടൻ എന്നിവർ പ്രസംഗിച്ചു.