സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളും ക്ഷേമവും വിപുലമാക്കണം, പ്രസ്താവിച്ച് പാലാ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് , പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ സെമിനാര്‍

സാങ്കേതികവിദ്യ മനുഷ്യന്റെ ബന്ധങ്ങളും ക്ഷേമവും ധാര്‍മികതയും സേവനവും വിപുലമാക്കുന്നതിനു വേണ്ടിയാകണമെന്ന് പാലാ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ മനുഷ്യനും നിര്‍മിതബുദ്ധിയും തമ്മിലുള്ള സഹവര്‍ത്തിത്വം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. കോളജ് മാനേജര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.

സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളും ക്ഷേമവും വിപുലമാക്കണം. നിര്‍മിതബുദ്ധി മനുഷ്യന്റെ സര്‍ഗാത്മകതയുടെയും ബുദ്ധി ശക്തിയുടെയും സൃഷ്ടിയാണെന്നും അതു സാമൂഹിക സമത്വവും പുരോഗതിയും ഉള്‍ക്കൊണ്ടാകണമെന്നും പാലാ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ മനുഷ്യനും നിര്‍മിതബുദ്ധിയും തമ്മിലുള്ള സഹവര്‍ത്തിത്വം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. കോളജ് മാനേജര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. മനുഷ്യജീവിതം കൂടുതല്‍ അര്‍ഥപൂര്‍ണവും സുസ്ഥിരവുമാക്കാന്‍ നിര്‍മിത ബുദ്ധിക്കു കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.സി. തങ്കച്ചന്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഡോ. ലവീന ഡൊമിനിക് നന്ദിയും പറഞ്ഞു. കോളജ്, യുജിസി, എംഎംടിടിസി, കേരള സര്‍വകലാശാല, സൊസൈറ്റി ഓഫ് ഇന്നോവറ്റീവ് റിസര്‍ച്ചേഴ്‌സ് ആന്‍ഡ് അക്കാഡമീഷ്യന്‍സ് എന്നിവ സംയുക്തമായി നടത്തിയ സെമിനാറില്‍ നൂറോളം പ്രബന്ധങ്ങ ള്‍ അവതരിപ്പിച്ചു. കര്‍ണാടക കേന്ദ്ര സര്‍വകലാശാലയിലെ ഡോ. കെ. തിയാഗു, തിരുവനന്തപുരം ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സസിലെ ഡോ. സോണി ജോസ്, മൈസൂരു സെന്റ് ജോസഫ് കോളജ് ഓഫ് എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. പ്രിയ മാത്യു തുടങ്ങിയവര്‍ സെമിനാര്‍ നയിച്ചു. സമാപന സമ്മേളനത്തില്‍ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടോജി തോമസ് സമാപനസന്ദേശം നല്‍കുകയും സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം നടത്തുകയും ചെയ്യും.