ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യവുമായി കെസിബിസി മദ്യവിരുദ്ധ സമിതി

എറണാകുളം: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി  വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സമ്മേളനം നടത്തി. എറണാകുളം ഫാമിലി വെല്‍ഫെയര്‍ സെന്ററില്‍ നടന്ന സമ്മേളനം സര്‍ക്കാര്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

വരാപ്പുഴ അതിരൂപത മദ്യ-ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് ഡിക്‌സന്‍ റോഡ്രിഗ്‌സ് അധ്യക്ഷത വഹിച്ചു. ബ്രദര്‍ അലക്‌സ് മൂല്ലാംപറമ്പില്‍, അതിരൂപത വൈസ് പ്രസിഡന്റ് ജെസി ഷാജി, അഡ്വ. മേരി ഗ്രേയ്‌സ്, രൂപത ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.