ഹ്രസ്വചിത്ര തിരക്കഥാ മത്സരം

പിറവിയുടെ തിരുനാളാണ് ക്രിസ്മസ്. അതൊരു പുതിയ നിയമത്തിന്റെ തുടക്കം; പുതിയ തരംഗത്തിന്റെ ഭാവ സ്പന്ദം. എല്ലാം പുതുതാക്കുന്ന അനുഭവപ്രതിഭാസം. ക്രിസ്മസ് അതിന്റെ പ്രത്യക്ഷാര്‍ഥത്തിലും അതിവിശാലമായ അര്‍ഥത്തിലും പ്രമേയമാക്കിക്കൊണ്ട് ഒരു ഹ്രസ്വചിത്രരചനാമത്സരം കെസിബിസി മീഡിയാക്കമ്മീഷന്‍ ഏകോപിപ്പിക്കുന്നു. 10 മിനിറ്റില്‍ കവിഞ്ഞ് ദൈര്‍ഘ്യം വരാത്ത ഒരു പ്രമേയം തിരക്കഥാരൂപത്തില്‍ ഈ മത്സരത്തിലേക്ക് നിങ്ങള്‍ക്ക് അയക്കാം.  അങ്ങനെ തിരക്കഥ അയക്കുമ്പോഴും അതിന്റെ പ്രമേയം രണ്ടുപേജില്‍ ഒതുങ്ങുന്ന ഒരു കഥാസാരംപോലെ  പ്രത്യേകം വേറെ എഴുതി അതോടൊപ്പം അയച്ചിരിക്കണം. അയക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 25, അയക്കേണ്ട വിധം ഇമെയില്‍ iconkcbc@gmail.com. വിദഗ്ധരടങ്ങുന്ന ഒരു സമിതിയായിരിക്കും മികച്ച തിരക്കഥകള്‍  തെരഞ്ഞെടുക്കുകയും അവയ്ക്ക് സമ്മാനങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുക. സമ്മാനത്തിന്റെയും മറ്റും വിശാദാംശങ്ങള്‍ അനുബന്ധമായി തുടര്‍ന്നു നല്കുന്നതാണ്. ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കുന്ന തിരക്കഥ ദൃശ്യവത്കരിച്ചുകൊണ്ട് സമ്മാനദാനം നല്കുന്ന ദിവസം അല്ലെങ്കില്‍ ക്രിസ്മസ് ദിനം ഈ യൂട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്യുന്നതുമാണ്. ചിത്രീകരണവേളയില്‍ തിരക്കഥാകൃത്തിന് ഷൂട്ടിംഗില്‍ സജീവസാന്നിധ്യമായി കൂടെ നില്‍ക്കാനുള്ള സന്ദര്‍ഭവും നല്കുന്നതാണ്. സജീവ പങ്കാളിത്തം മത്സരത്തിലേക്ക് ക്ഷണിക്കുന്നു. പ്രതീക്ഷിക്കുന്നു.

 

കെസിബിസി മീഡിയകമ്മീഷനുവേണ്ടി.

 

 

ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍,

സെക്രട്ടറി, കെസിബിസി മീഡിയാകമ്മീഷന്‍