പൗരോഹിത്യ സുവർണ ജൂബിലി; ഫാ. മാത്യു നായ്ക്കംപറമ്പിലിന് നാടിന്റെ ആദരം

ചാലക്കുടി: ഡിവൈൻ, പോട്ട ധ്യാന ശുശ്രൂഷകളുടെ സ്ഥാപകനും നിരവധി ബൈബിൾ കൺവൻഷനുകളിലൂടെ അനേകർക്ക് ആത്മീയാനുഭവം പകർന്നുകൊടുത്ത ധ്യാനഗുരുവുമായ ഫാ. മാത്യു നായ്ക്കംപറമ്പിലിൻ്റെ പൗരോഹിത്യ സുവർണജൂബിലി പോട്ട ഡിവൈൻ ധ്യാനകേന്ദ്രങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആഘോഷിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ ആഘോഷം ഉദ്ഘാടനം ചെയ്തു‌. ഫാ. മാത്യു നായ്ക്കുംപറമ്പിലിനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. തൊണ്ടവേദനയെത്തുടർന്ന് ഡോക്ടർമാർ ശബ്ദവിശ്രമം നിർദേശിച്ചതിനാൽ മുഖ്യമന്ത്രി പ്രസംഗിച്ചില്ല. ചടങ്ങിൽ മന്ത്രി മോൻസ് ജോസഫ് അധ്യക്ഷത വഹിച്ചു.

സുവർണജൂബിലി സ്മാരക ഡിവൈൻ സ്‌കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ഗവ. ചീഫ് വിപ്പ് അപു ജോസഫ്, എംപിമാരായ ബെന്നി ബഹനാൻ, ജോസ് കെ. മാണി, എംഎൽഎമാരായ സനീഷ്‌ കുമാർ ജോസഫ് ചാണ്ടി ഉമ്മൻ, അഡ്വ. തോമസ് ഉണ്ണിയാടൻ, ടോണി ചമ്മണി, നഗരസഭാ ചെയർപേഴ്‌സൺ ആലീസ് ഷിബു മുൻ ചെയർമാൻ വി. ഒ. പൈലപ്പൻ, മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് പോളി പുളിക്കാൻ. എ.ഡി. സജി, റിൻസി രാജേഷ്, സിറിൾ ജോൺ, ജെയ്സൻ മാമസ്, ഫാ. മാത്യു തടത്തിൽ, ഫാ. ജോർജ് പനയ്ക്കൽ, സണ്ണിച്ചൻ ജയിംസ് എന്നിവർ പ്രസംഗിച്ചു. ജൂബിവേറിയൻ ഫാ. മാത്യു ന യ്ക്കംപറമ്പിൽ മറുപടിപ്രസംഗം നടത്തി.

തുടർന്ന് ജൂബിലേറിയൻ്റെ മുഖ്യ കാർമികത്വത്തിൽ ജൂബിലി കുർബാന നടത്തി. മേരിമാത പ്രോവിൻസ് പ്രോവിൻഷ്യാൾ സുപ്പീരിയ ർ ഫാ. അലക്സ് പാലങ്ങാടി, ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു തടത്തിൽ, ഫാ. കുരിയാക്കോസ് ഓണാട്ട് എന്നിവർ സഹകാർമ്മികരായി. വൈകുന്നേരം നടന്ന സമാപന സമ്മേളനം കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്‌തു.

വിൻസെൻഷ്യൻ സഭാ സുപ്പീരിയർ ജനറാൾ ഫാ. പോൾ പുതുവ ജൂബിലേറിയനെ ആദരിച്ചു. മേരിമാതാ പ്രോവിൻസ് പ്രൊവിൻഷ്യാൾ സുപ്പീരിയർ ഫാ. അലക്സ‌് പാലങ്ങാടി, ജസ്റ്റീസ് സിറിയക് ജോസഫ്, ജസ്റ്റീസ് കുര്യൻ ജോസഫ്, ജസ്റ്റീസ് ഏബ്രഹാം മാത്യു ഡി വൈൻ ധ്യാനകേന്ദ്രം സുപ്പീരിയർ ഫാ. വർഗീസ് പാറപ്പുറം, ഫാ. ജോസഫ് വാണിയംതറ എന്നിവർ പ്രസംഗിച്ചു. സുവർണ ജൂബിലിയോടനുബന്ധിച്ച് രണ്ടു ദിവസം നീണ്ടുനിന്ന ബൈബിൾ കൺവൻഷനിൽ വൻ ജനാവലി പങ്കെടുത്തു.