ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണം

പശ്ചിമ ബംഗാളിലെ നദിയ ജില്ലയിലെ ജലാല്‍ ഖലിയില്‍ സാന്താളി ബൈബിള്‍ കണ്‍വന്‍ ഷനുനേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തെ അപലപിച്ച കാത്തലിക് യൂണിയന്‍ കുറ്റക്കാര്‍ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

പഞ്ചിമ ബംഗാളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ്. മെയ് 13 നും സെപ്റ്റംബര്‍ 20 നും ഇടയില്‍ 13 ജില്ലകളില്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 60 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യൂണിയന്‍ വ്യക്ത മാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ക്കും വീടുകളിലെ പ്രാര്‍ത്ഥനകള്‍ക്കും നേരെ നടന്ന അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും 13 കേസുകളില്‍ മാത്രമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന വാര്‍ത്തയില്‍ കാത്തലിക് യൂണിയന്‍ ആശങ്ക രേഖപ്പെടുത്തി.

കൃഷ്ണനഗര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന മെഗാ സന്താളി ബൈബിള്‍ സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസമായിരുന്നു അക്രമം ഉണ്ടായത്. ദേവാലയ വളപ്പില്‍ അതിക്രമിച്ചു കയറിയ 200-ഓളം വരുന്ന സംഘം പ്രാര്‍ത്ഥന ഹാളിലേക്ക് കല്ലെറിയുകയും ആരാധനക്ക് എത്തിയവരെ മര്‍ദ്ദിക്കുകയും യേശുവിന്റെ രൂപക്കൂടിന്റെ ചില്ല് എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് കണ്‍വന്‍ഷന്‍ ഉപേക്ഷിക്കുകയായിരുന്നു.