റോമിലെ ജെമെല്ലി ആശുപത്രിയിൽ ഒക്ടോബർ 13 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്, ശ്വാസകോശ അർബുദ ബാധയെത്തുടർന്ന്, ശസ്ത്രക്രിയക്ക് വിധേയനായ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം പതിനേഴാം തീയതി, തിരികെ വത്തിക്കാനിലെത്തി. തുടർന്ന്, ഒക്ടോബർ പതിനെട്ടാം തീയതി, വത്തിക്കാൻ ചത്വരത്തിൽ വച്ച് നടന്ന മധ്യാഹ്ന പ്രാർത്ഥനയ്ക്ക് നേതൃത്വം വഹിച്ചു, സന്ദേശം നല്കുകയും ചെയ്തു. തദവസരത്തിൽ, തനിക്കു വേണ്ടി പ്രാർത്ഥിച്ച ഏവർക്കും പാപ്പാ നന്ദിയർപ്പിച്ചു. ഏവരുടെയും പിന്തുണ ഈ ദിവസങ്ങളിൽ തനിക്കു ലഭിച്ചുവെന്ന് പാപ്പാ എടുത്തു പറഞ്ഞു.
പ്രത്യേകമായി, താൻ പ്രവേശിപ്പിക്കപ്പെട്ട റോമിലെ ജെമെല്ലി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും എല്ലാ ജീവനക്കാർക്കും പാപ്പാ പ്രത്യേകമായ നന്ദി രേഖപ്പെടുത്തി. രോഗത്തിലൂടെയും ബലഹീനതയിലൂടെയും കടന്നുപോകുന്നവരോട് പ്രത്യേകമായ ഒരു അടുപ്പം പുലർത്തുവാൻ, ഈ അനുഭവം തന്നെ സഹായിച്ചുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ഈ സങ്കീർണ്ണമായ ഘട്ടം തരണം ചെയ്തതിനാൽ , ദൈവ സഹായത്താലും, ഏവരുടെയും പ്രാർത്ഥനകളാലും, തന്റെ പ്രവർത്തനങ്ങൾ ക്രമേണ പുനരാരംഭിക്കുമെന്നും പാപ്പാ അറിയിച്ചു. ആശുപത്രീയിൽ നിന്നും തിരികെയെത്തിയതിനു ശേഷമുള്ള, ആദ്യ മധ്യാഹ്ന പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ, വത്തിക്കാൻ ചത്വരത്തിൽ മാത്രമായി, പതിനയ്യായിരത്തിനും മുകളിൽ ആളുകളാണ് വന്നുചേർന്നിരുന്നത്.