വത്തിക്കാന്‍ സിറ്റി: 5 വര്‍ഷത്തെ ഇടവേളക്ക് ശേഷം ലോകമെമ്പാടുമുള്ള കത്തോലിക്ക വൈദികരുടെ എണ്ണത്തില്‍ വര്‍ധനവ്. കത്തോലിക്കാ വൈദികരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ 425 വര്‍ധിച്ച് 4,07,421 ആയിട്ടാണ് ഉയര്‍ന്നത്. മിഷന്‍ ഞായറിന് മുന്നോടിയായി വത്തിക്കാന്‍ വാര്‍ത്ത ഏജന്‍സിയായ ‘ഫിഡെസ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024 ഡിസംബര്‍ 31 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
ആഫ്രിക്കയിലാണ് ഏറ്റവും ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തിയത് 1,676 വൈദികര്‍. തൊട്ടുപിന്നാലെ ഏഷ്യയില്‍ 1,065 വൈദികരുടെ വര്‍ധനവുണ്ടായി. മുന്‍വര്‍ഷങ്ങളിലെ കുറവിന് വിപരീതമായി അമേരിക്കന്‍ വന്‍കരകളില്‍ 199 വൈദികരുടെ വര്‍ധനവ് രേഖപ്പെടുത്തി. അതേസമയം യൂറോപ്പില്‍ 2483 വൈദികരുടെ കുറവുണ്ടായി.
ആഗോളതലത്തിലുള്ള കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തിലും വര്‍ധവുണ്ട്. 2024 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് ലോകത്തിലെ ആകെ കത്തോലിക്കാ ജനസംഖ്യ 1 കോടി 66 ലക്ഷം വര്‍ധിച്ച് 142.2 കോടി ആയി ഉയര്‍ന്നു. ഇതനുസരിച്ച് ലോക ജനസംഖ്യയുടെ 17.8% കത്തോലിക്കരാണ്. കത്തോലിക്കാ ജനസംഖ്യയില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് ആഫ്രിക്കയിലാണ് (75.8 ലക്ഷം). തൊട്ടുപിന്നില്‍ അമേരിക്കന്‍ വന്‍കരകരളുണ്ട്. 70 ലക്ഷത്തിനടുത്ത് വര്‍ധനവുണ്ടായി. ഏഷ്യയില്‍ 9.68 ലക്ഷവും യൂറോപ്പില്‍ 9.11 ലക്ഷവും ഓഷ്യാനിയയില്‍ 2.39 ലക്ഷവും ആളുകള്‍ വര്‍ധിച്ചു.
കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിദ്യാഭ്യാസ-കാരുണ്യ പ്രവര്‍ത്തനങ്ങളുടെ കണക്കുകളും ഫിഡെസ് പുറത്തുവിട്ടിട്ടുണ്ട്. സഭയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന 75,448 കിന്റര്‍ഗാര്‍ട്ടനുകളിലായി 74 ലക്ഷത്തിലധികം കുട്ടികള്‍ പഠിക്കുന്നു. സഭ നടത്തുന്ന 103,666 പ്രൈമറി സ്‌കൂളുകളില്‍ 3.63 കോടിയിലധികം വിദ്യാര്‍ത്ഥികളും 51,810 സെക്കന്‍ഡറി സ്‌കൂളുകളില്‍ 2.03 കോടിയിലധികം വിദ്യാര്‍ത്ഥികളും പഠിക്കുന്നു. സഭ മേല്‍നോട്ടം നല്‍കുന്ന ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ 27 ലക്ഷത്തോളം വിദ്യാര്‍ത്ഥികളും സഭയുമായി അഫിലിയേറ്റ് ചെയ്ത സര്‍വകലാശാലകളില്‍ 40 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്.