ലിയോ പതിനാലാമൻ പാപ്പായുടെ പരിശോധനാഫലങ്ങൾ ലഭ്യമായി: കൂടുതൽ ചികിത്സകൾ ആവശ്യമില്ലെന്ന് ഡോക്ടർമാർ

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ ശ്വാസകോശത്തിൽ നിന്ന് നീക്കം ചെയ്ത ഭാഗത്തെ പരിശോധനാഫലം പുറത്തുവന്നുവെന്നും,  പാപ്പായ്ക്ക് കൂടുതൽ ചികിത്സകൾ ആവശ്യമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയതായി ഒക്ടോബർ 21 ബുധനാഴ്ച പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. ഒക്ടോബർ 13 ചൊവ്വാഴ്ച റോമിലെ പോളിക്ലിനിക് ജെമെല്ലി ആശുപത്രിയിൽ വച്ച് നീക്കം ചെയ്ത, വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയിൽ, അവിടെയുണ്ടായിരുന്ന മുഴ ശ്വാസകോശ അഡിനോകാർസിനോമ ആയിരുന്നുവെന്നും എന്നാൽ രോഗം പ്രാദേശികമായി പരിമിതമായ ഇടത്തുമാത്രമാണ് ഉണ്ടായിരുന്നതെന്നും, മുൻപുതന്നെ ഡോക്ടർമാർ അറിയിച്ചിരുന്നു.

ഡോ. ലൂയിജി കാർബോണെ, പ്രൊഫസർ സ്തേഫനോ മാർഗരിത്തോറ എന്നിവരാണ് പരിശുദ്ധ പിതാവിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ടു നടത്തിയ ഓങ്കോളജി പരിശോധനയുടെ അടിസ്ഥാനത്തിൽ, പരിശുദ്ധ പിതാവിന് കൂടുതൽ ചികിത്സ ആവശ്യമില്ലെന്ന് സ്ഥിരീകരിച്ചത്.

പരിശുദ്ധ പിതാവിന് നടത്തിയ ശസ്ത്രക്രിയയുടെ ഭാഗമായി നീക്കം ചെയ്ത കലകളെക്കുറിച്ചുള്ള സൂക്ഷ്മപരിശോധന (histopathology), കോശങ്ങളിലെ ജനിതകമാറ്റങ്ങൾ പരിശോധിക്കുന്ന മോളിക്യുലാർ പരിശോധനാ എന്നിവയുടെ ഫലങ്ങളാണ് പുറത്തുവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ്, ശ്വാസകോശത്തിലുണ്ടായിരുന്ന മുഴ ശ്വാസകോശ അഡിനോകാർസിനോമയാണെന്നും രോഗം പ്രാദേശികമായി പരിമിതപ്പെട്ടതാണെന്നും  ഡോക്ടർമാർ സ്ഥിരീകരിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം, ആശുപത്രിയിൽനിന്നും തിരികെ വത്തിക്കാനിലേക്ക് പരിശുദ്ധ പിതാവ് പോരുന്ന അവസരത്തിൽ, വരുന്ന നവംബർ മാസത്തിൽ തെക്കേ അമേരിക്കയിലേക്ക് നടത്താനിരുന്ന അപ്പസ്തോലിക യാത്ര റദ്ദുചെയ്യേണ്ട ക്ലിനിക്കൽ വൈദ്യശാസ്ത്രപരമായ കാരണങ്ങളില്ലെന്ന് പരിശുദ്ധ പിതാവിന്റെ ശസ്ത്രക്രിയയ്ക്ക് മേൽനോട്ടം വഹിച്ച പ്രൊഫസർ മാർഗരിത്തോറ പ്രസ്താവിച്ചിരുന്നു.