മിഷണറി വൈദികന്റെ മോചനത്തില്‍ നന്ദിപറഞ്ഞ് ആഗോളപ്രേഷിത ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പാ
നൈജീരിയയില്‍ ജിഹാദിസ്റ്റ് തീവ്രവാദികള്‍ തടവിലാക്കിയ ഫാ. പിയര്‍ലൂയിജി മക്കെല്ലിയെന്ന ഇറ്റാലിയന്‍ വൈദികന്റെ മോചനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചു. 2018 സെപ്റ്റംബര്‍ 17-നാണ് ഫാ. പിയര്‍ലൂയിജിയെ തട്ടിക്കൊണ്ട് പോയത്, ഒക്‌ടോബര്‍ 8-ാം തീയതി മാലിയില്‍ അദ്ദേഹത്തെ മറ്റ് മുന്നുപേരോടൊപ്പം മോചിപ്പിച്ചു. ജ്ഞാനസ്‌നാനം സ്വീകരിച്ച് അയയ്ക്കപ്പെട്ടവര്‍, (Baptised and sent) സാഹോദര്യത്തിന്റെ നെയ്ത്തുകാര്‍ (weavers of fraterntiy) എന്ന പ്രമേയം ആസ്പദമാക്കി സഭ ആഗോള മിഷന്‍ ദിനമാചരിക്കുന്നു. 1926-ല്‍ പയസ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ് ആഗോള മിഷന്‍ ദിനം അഥവാ മിഷന്‍ ഞായര്‍ ആചരണം ഏര്‍പ്പെടുത്തിയത്. ലോകമെങ്ങുമുള്ള പ്രേഷിതപ്രവര്‍ത്തനത്തിന് പ്രാര്‍ത്ഥനയും ത്യാഗവും വഴി സഹായസഹകരണം നല്കുന്നതിനാണ് ഈ ദിനാചരണം. സുവിശേഷീകരണത്തിനായി അമൂല്യമായി അധ്വാനിച്ചവരെ എടുത്തുകാണിക്കാനാണ് 'സാഹോദര്യത്തിന്റെ നെയ്ത്തുകാരെ'ന്ന് മാര്‍പാപ്പ ഓരോ ക്രൈസ്തവനെയും വിശേഷിപ്പിച്ചത്.