Francesco' ഫ്രാന്‍സിസ് പാപ്പായെക്കുറിച്ചുള്ള ഡോക്യുമെന്ററി
ഫ്രാന്‍സിസ് പാപ്പായുടെ ജീവിതവും സന്ദേശവും പകര്‍ത്തിയ ഡോക്യുമെന്ററിയാണ് ഫ്രന്‍ചേസ്‌കോ (Francesco). എവ്‌ജെനി അഫിനേവ്‌സ്‌കി സംവിധാനം ചെയ്ത ഈ ചിത്രം ബുധനാഴ്ച റോമ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ''ഫ്രാന്‍സിസ് പാപ്പായുടെ ഓരോയിടത്തേക്കുമുള്ള യാത്രകള്‍ ചിത്രങ്ങളായും വാര്‍ത്തകളായും അഫിനേവ്‌സ്‌കി രേഖപ്പെടുത്തിയിരിക്കുന്നു. നമ്മുടെ കാലത്തെ സംഭവങ്ങളെക്കുറിച്ചുള്ള ആധികാരിക കാഴ്ച ഇത് പ്രദാനംചെയ്യുന്നു''. 'കിനേയോ' (Kineo) പുരസ്‌കാരത്തിന്റെ ശില്പിയായ റോസേത്ത സന്നേലി (Rosetta Sannelli) അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച വത്തിക്കാന്‍ ഗാര്‍ഡനില്‍ നടക്കുന്ന ചടങ്ങില്‍ 18-ാമത് കിനേയോ പുരസ്‌കാരം ഈ ചിത്രത്തിനു സമ്മാനിക്കും.
'Winter on Fire' എന്ന ചിത്രത്തിന് 2016-ല്‍ ഓസ്‌കര്‍ നോമിനേഷനും 'Cries from Syria'യ്ക്ക് 2018-ല്‍ മൂന്ന് എമി നോമിനേഷനുകളും ലഭിച്ച സംവിധായകനാണ് എവ്‌ജെനി അഫിനേവ്‌സ്‌കി.