ഇന്ത്യയിലെ ഒരു കോളേജിന്‍റെ പ്രിന്‍സിപ്പല്‍മാരായിരുന്ന 2 ബിഷപ്പുമാര്‍ ധന്യ പദവിയില്‍

ഡാര്‍ജിലിങ്: ഇന്ത്യയിലെ ഒരു കോളേജിന്റെ 2 പ്രിന്‍സിപ്പല്‍മാര്‍ ധന്യപദവിയില്‍. രണ്ടു ധന്യന്മാരും സലേഷ്യന്‍ സഭയിലെ ബിഷപ്പുമാരായിരുന്നു. ബിഷപ്പുമാരായ സ്റ്റീഫന്‍ ഫെറാന്‍ഡോ, ഒറെസ്റ്റെസ് മരെംഗോ എന്നിവരാണ് വിശുദ്ധ പദവിയിലേക്കുള്ള പാതയില്‍ മുന്നേറുന്ന മുന്‍ പ്രിന്‍സിപ്പല്‍മാര്‍. ഡാര്‍ജിലിങിലെ സിലിഗുരി സലേഷ്യന്‍ ഓട്ടോണമസ് കോളേജ് പ്രിന്‍സിപ്പല്‍മാരായിരുന്നു ഈ ബിഷപ്പുമാര്‍.

ബിഷപ് ഒറെസ്റ്റെസ് മരെംഗോയെ ധന്യനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഡി്രകിയില്‍ ഒക്ടോബര്‍ 24-നാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഒപ്പുവച്ചത്.

ഷില്ലോങ് മുന്‍ ബിഷപ് സ്റ്റീഫന്‍ ഫെറാന്‍ഡോയെ 2016 മാര്‍ച്ച് 3-ന് ഫ്രാന്‍സിസ് മാര്‍പാപ്പ ധന്യനായി പ്രഖ്യാപിച്ചിരുന്നു. 1933-ല്‍ ഷില്ലോങ്ങില്‍ സലേഷ്യന്‍ കോളേജിന്റെ തുടക്കകാലത്ത് കോളജിന് നേതൃത്വം നല്‍കിയത് ബിഷപ് ഫെറാന്‍ഡോ ആയിരുന്നു. 1942-ല്‍ ‘മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഹെല്‍പ്പ് ഓഫ് ക്രിസ്ത്യന്‍സ്’ എന്ന സന്യാസ സമൂഹവും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

1940 മുതല്‍ 1946 വരെ സലേഷ്യന്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍ പദവി അലങ്കരിച്ച ബിഷപ് മരെംഗോ, വടക്കുകിഴക്കേ ഇന്ത്യയിലെ പ്രമുഖ മിഷണറിയാ യിരുന്നു. ദിബ്രുഗഡ്, തേസ്പൂര്‍ എന്നിവിടങ്ങളില്‍ ബിഷപ്പായും പിന്നീട് മേഘാലയിലെ തുര രൂപത യുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

വടക്കുകിഴക്കേ ഇന്ത്യയിലെ സഭയുടെ വളര്‍ച്ചയ്ക്ക് സലേഷ്യന്‍ മിഷണറിമാര്‍ നല്‍കിയ സംഭാവനകള്‍ ചരിത്രത്തിന്റെ ഭാഗമാണ്.