മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷം മൂവാറ്റുപുഴ രൂപതയുടെ നേതൃത്വത്തില്‍ 31-ന് നടക്കും.
രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ രൂപതാ ധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് അധ്യക്ഷത വഹിക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍, ഗവണ്‍മന്റ് ചീഫ്വിപ്പ് അപു ജോണ്‍ ജോസഫ്, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കേ ത്തെച്ചേരില്‍, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ്, യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസന മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അന്തിമോസ്, എം.പിമാരായ ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, ഹൈബി ഈഡന്‍, എംഎല്‍എമാരായ മാത്യു കുഴല്‍നാടന്‍, ഷിബു തെക്കുംപുറം എന്നിവര്‍ പ്രസംഗിക്കും.
എംഎല്‍എമാരായ വി.പി സജീന്ദ്രന്‍, ഉമ തോമസ്, മനോജ് മൂത്തേടന്‍, മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്റണി എന്നിവര്‍ ആദരം അര്‍പ്പിക്കും.
രൂപതയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്- ഭവന നിര്‍മ്മാണ സഹായപദ്ധതികളുടെ വിതരണം നടക്കുമെന്ന് വികാരി ജനറാള്‍ തോമസ് ഞാറക്കാട്ട് കോര്‍ എപ്പിസ്‌കോപ്പ, പിആര്‍ഒ ഫാ. വര്‍ഗീസ് പന്തിരായിത്തടത്തില്‍ എന്നിവര്‍ അറിയിച്ചു.