കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന പഠനക്യാമ്പ് നവംബർ ആറ്, ഏഴ് തീയതികളിൽ പാലാരിവട്ടം പിഡിസിയിൽ നടക്കും. ആറിന് വൈകുന്നേരം 5.30ന് മുൻ സ്പീക്കർ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് സൈജു അധ്യക്ഷത വഹിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ സന്ദേശം നൽകും.ഏഴിന് സമിതി ചെയർമാൻ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ സന്ദേശം നൽകും. ഫാ. തോമസ് സൈജു, സംസ്ഥാന സെക്രട്ടറി പ്രസാദ് കുറുവിള, അഡ്യ ചാർലി പോൾ, ഫാ. ദേവസി പന്തല്ലൂക്കാരൻ, ഫാ ജേക്കബ് വെള്ളമരുതുകൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.സീറോമലബാർ, ലത്തീൻ, സീറോമലങ്കര റീത്തുകളിലെ 32 രൂപതകളിൽനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും യുവതി-യുവാക്കളും ക്യാമ്പിൽ പങ്കെടുക്കും.