കൊല്ലം: കൊല്ലം രൂപതയുടെ സപ്ത ശതാബ്ദി ത്രിവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി സെയിന്റ്സ് ഫാന്‍സ് അസോസിയേഷന് വിശുദ്ധരുടെ സംഗമവും റാലിയും സംഘടിപ്പിച്ചു. കൊല്ലം ബിഷപ്സ് ഹൗസ് അങ്കണത്തില്‍നിന്ന് തങ്കശേരി കത്തീഡ്രല്‍ ദേവാലയത്തിലേക്ക് വിശുദ്ധരുടെ വേഷം ധരിച്ച് റാലിയായി എത്തി.
700 വിശുദ്ധരുടെ സംഗമമാണ് ഉദ്ദേശിച്ചതെങ്കിലും വിവിധ ഇടവകകളില്‍ നിന്നുള്ള കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരും ഉള്‍പ്പെടെ ആയിരക്ക ണക്കിന് പേരാണ് വിശുദ്ധരുടെ വേഷം ധരിച്ചെത്തിയത്.
ഇന്റര്‍നെറ്റിന്റെ മധ്യസ്ഥന്‍ എന്നറിയപ്പെടുന്ന കത്തോലിക്കാ സഭയിലെ ആദ്യ മില്ലേനിയന്‍ വിശുദ്ധനായ കാര്‍ലോ അക്യുട്ടിസിന്റെ അസീ സിയില്‍നിന്ന് കൊണ്ടുവന്ന തിരുശേഷിപ്പുമായി കൊല്ലം രൂപത വികാരി ജനറല്‍ മോണ്‍. ബൈജു ജൂലിയന്‍ റാലിയില്‍ പങ്കാളിയായി.
ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ ദേവാലയത്തില്‍ റാലിയെ സ്വീകരിച്ചു.
വിശുദ്ധരുടെ സംഗമത്തിന് ഓള് സെയിന്റ്സ് ഫാന്‍സ് അസോസിയേഷന് രൂപത ഡയറക്ടര്‍ ഫാ. ജെറിന് ആന്റോ വര്‍ഗീസ്, രൂപത പ്രൊകുറേറ്റര്‍ ഫാ. ജോളി എബ്രഹാം, കത്തീഡ്രല്‍ വികാരി ഫാ. ക്രിസ്റ്റഫര്‍ ഹെന്റി, രൂപത പിആര്‍ഒ ഫാ. ലാസര്‍ എസ് പട്ടകടവ്, ഫാ. ജോണ്‍ പോള്‍, രൂപത അസോസിയേറ്റ് പിആര്‍ഒ ജോര്‍ജ് എഫ്. സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്കി.