ആലപ്പുഴ രൂപത മീഡിയ വർക്ഷോപ് സംഘടിപ്പിച്ചു

ചേർത്തല: ആലപ്പുഴ രൂപതയിലെ ഇടവകകളിൽ മാധ്യമ സേവനം ഫലപ്രദമായി നിർവഹിക്കാനുള്ള നടപടിയുടെ ഭാഗമായി മീഡിയ വർക്ഷോപ് സംഘടിപ്പിച്ചു. രൂപതാ മീഡിയ കമ്മിഷൻ സംഘടിപ്പിച്ച വർക്ഷോപ്പിൽ 70 ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. കെസിബിസി മാധ്യമ കമ്മിഷൻ സെക്രട്ടറി ഫാ. സെബാസ്‌റ്റ്യൻ മിൽട്ടൻ കളപ്പുരയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. മീഡിയ കമ്മിഷൻ രൂപത ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. ക്ലീറ്റസ് കളത്തിൽ, ബെന്നി ജയിംസ്, ലിജു ജേക്കബ്, പീറ്റർ കോളിൻ സ്. ഷൈജു വർഗീസ് എന്നിവർ ക്ലാസെടുത്തു. ജോസ് ആറുകാട്ടി, ഫാ. സെബാസ്റ്റ്യൻ വടക്കേവീട്ടിൽ, തങ്കച്ചൻ ഈരേശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.