സീഗ്‌നിസ് ഇന്ത്യ ദേശീയ അസംബ്ലി 2026 സമാപിച്ചു

ജലന്ധർ: കത്തോലിക്കാ സഭയുടെ മാധ്യമ കൂട്ടായ്മയായ സീഗ്‌നിസ് ഇന്ത്യയുടെ (SIGNIS India) ദേശീയ അസംബ്ലി (SINA 2026), 2026 ഏപ്രിൽ 13 മുതൽ 16 വരെ പഞ്ചാബിലെ ജലന്ധറിൽ നടന്നു. ജലന്ധർ രൂപതയുടെ പുതിയ പാസ്റ്ററൽ സെന്ററായ 'ജ്ഞാനോദയ'യാണ് സമ്മേളനത്തിന് വേദിയായത്.

"പ്രത്യാശയുടെ മന്ത്രങ്ങൾ, സമാധാനത്തിന്റെ വിനിമയം, ഒരുമിച്ചുള്ള വളർച്ച, ഭാവി കെട്ടിപ്പടുക്കൽ"എന്നതായിരുന്നു ഈ വർഷത്തെ സമ്മേളന പ്രമേയം.  

ഏപ്രിൽ 14-ന് ജലന്ധർ ബിഷപ്പ് മോസ്റ്റ് റവ. ജോസ് സെബാസ്റ്റ്യൻ മുഖ്യകാർമികത്വം വഹിച്ച വിശുദ്ധ കുർബാനയോടെ സമ്മേളനം ആരംഭിച്ചു. തുടർന്ന് സി.ബി.സി.ഐ (CBCI) സോഷ്യൽ കമ്മ്യൂണിക്കേഷൻ ചെയർമാൻ ബിഷപ്പ് വിജയകുമാർ രായരാല അവാർഡ് ദാനവും ഉദ്ഘാടനവും നിർവഹിച്ചു.  

മുംബൈ അതിരൂപത കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ. നൈജൽ ബാരറ്റ്, ഐ.സി.പി.എ (ICPA) സെക്രട്ടറി സിസ്റ്റർ ടെസ്സി ജേക്കബ്, തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.  

ആധുനിക ലോകത്തെ ക്രിസ്തീയ വിനിമയം, മാധ്യമരംഗത്തെ സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ, സമാധാനത്തിനായുള്ള അന്തർമത സംഭാഷണങ്ങൾ, യുവജനങ്ങളും മാധ്യമ സഹകരണവും തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. ഫാ. സുരേഷ് മാത്യു നയിച്ച പ്രത്യേക വർക്ക്‌ഷോപ്പും രണ്ടാം ദിനമായ 15 ന് നടന്നു. ഉച്ചകഴിഞ്ഞ് സീഗ്‌നിസ് ഇന്ത്യയുടെ വാർഷിക പൊതുയോഗം (AGM) നടന്നു. ദേശീയ പ്രസിഡന്റ് ഫാ.വിജയ് ലോബോ ഡലഗേറ്റ്സിനെ അഡ്രസ് ചെയ്ത് സംസാരിച്ചു, സെക്രട്ടറി ഫാ.ഡേവിഡ് ആരോഗ്യം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ ഫാ.സെബാസ്റ്റിൻ മിൽട്ടൺ ഫൈനാൻഷ്യൽ റിപ്പോർട്ടും 2026 - 2027 സാമ്പത്തിക വർഷ ബഡ്ജറ്റും അവതരിപ്പിച്ചു.  

സിഗ്നീസ് നോർതേൺ റീജൺ പ്രസിഡന്റ് ആനന്ദ് പ്രകാശ് ലാൽ , വൈസ് പ്രസിഡന്റ് റവ. ഫാ. മാർട്ടിൻ സാദിക്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമ്മേളനത്തിനുള്ള ക്രമീകരണങ്ങൾ നടന്നത്.