ഫാ. ഡാനിയേല്‍ പൂവണ്ണത്തിലുംഫാ. ബിനോജ് മുളവരിക്കലും ചേര്‍ന്നൊരുക്കുന്ന ‘എവേക് പ്രെയ്‌സ് പാര്‍ട്ടി’ വല്ലാര്‍പാടത്ത്

കൊച്ചി. പ്രശസ്ത ധ്യാനഗുരുക്കന്മാരായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ. ബിനോജ് മുളവരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ‘എവേക് പ്രെയ്‌സ് പാര്‍ട്ടി’ എന്ന ആത്മീയ സംഗീത വചന ശുശ്രൂഷയ്ക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ വേദിയൊരുങ്ങുന്നു.

ഡിസംബര്‍ 26 നാണ് ബസിലിക്കയുടെ റോസറി പാര്‍ക്കില്‍ 5 മണിക്കൂര്‍ നീളുന്ന തത്സമയ സംഗീത പരിപാടികളോടെ വചന ശുശ്രൂഷകള്‍ അരങ്ങേറു ന്നത്. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഈ പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും വല്ലാര്‍പാടം ബസിലിക്കയില്‍ വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ നിര്‍വ്വഹിച്ചു.

റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത്, ഫാ. ജിക്‌സണ്‍ ജോണി ചേരിയില്‍, ഫാ. അമല്‍ ആന്റണി മാളിയേക്കല്‍, ജോണ്‍സണ്‍ സി. എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് പരിപാടിയുടെ പ്രചരണാര്‍ത്ഥമുള്ള കൂറ്റന്‍ ഹൈട്രജന്‍ ബലൂണ്‍ ബസിലിക്ക അങ്കണത്തില്‍ ഉയര്‍ത്തി.