തൃശൂർ: അമല മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ഇന്റഗ്രേറ്റഡ് സ്പോർട്സ് ഇഞ്ചുറി ആൻഡ് റീഹാബിലിറ്റേഷൻ ക്ലിനിക് ആരംഭിച്ചു.
ക്ലിനിക്കിന്റെ ഉദ്ഘാടനം കേരള ട്രാൻസ്പോർട് കമീഷണർ ജി. സ്പർജൻ കുമാർ ഐ.പി.എസ് നിർവഹിച്ചു. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഓർത്തോ & സ്പൈൻ റോബോട്ടിക് സർജറി, ഫിസിയോ തെറാപ്പി, ആയുർവേദ എന്നീ വിഭാഗങ്ങളുടെ സംയുക്ത സംരംഭമായാണ് ഇത് ആരംഭിച്ചത്. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ ക്ലിനിക്കാണിത്.
ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സിഎംഐ, ഓർത്തോ & സ്പൈൻ റോബോട്ടിക് സർജ്ജറി മേധാവി ഡോ.സ്കോട്ട് ചാക്കോ ജോൺ, പിഎംആർ വിഭാഗം മേധാവി ഡോ. ആഷ എലിസബത്ത്, ആയുർവേദ കൺസൾട്ടന്റ് ഡോ. കെ. രോഹിത്ത് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പിഎംആർ വിഭാഗത്തിന് ലഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സിന്റെ ഉദ്ഘാടനാവും നടത്തി.