പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, അർജന്റീനിയയിലേക്കുള്ള അപ്പസ്തോലിക സന്ദർശന വേളയിൽ, വിവിധ ക്രിസ്ത്യൻ സമൂഹങ്ങളുടെ നേതാക്കളും, മറ്റു മത പാരമ്പര്യങ്ങളിൽ നിന്നുള്ള നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തുകയും അവർക്ക് സന്ദേശം നൽകുകയും ചെയ്തു.
മതങ്ങൾക്കിടയിലെ സംഭാഷണത്തിന്റെയും സൗഹൃദത്തിന്റെയും വഴികൾ കാട്ടി തന്ന ഫ്രാൻസിസ് പാപ്പായുടെ ജീവിതസാക്ഷ്യം എടുത്തുപറഞ്ഞുകൊണ്ടാണ്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ വിവിധ ക്രിസ്ത്യൻ സമൂഹങ്ങളുടെ നേതാക്കളും, മറ്റു മത പാരമ്പര്യങ്ങളിൽ നിന്നുള്ള നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ച്ചാ വേളയിൽ നൽകിയ സന്ദേശം ആരംഭിച്ചത്. നാം വസിക്കുന്ന സമൂഹത്തിൽ സഹകരണത്തിന്റെ പുതിയ വഴികൾ നിർമ്മിക്കുന്നതിലൂടെ, ഈ സംഭാഷണവും, സൗഹൃദവും ഊട്ടിയുറപ്പിക്കുവാനും, പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങൾ പണിയുവാനും ഏവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നു പാപ്പാ എടുത്തു പറഞ്ഞു.
ദൈവത്തിന്റെ മുമ്പിൽ നാം എന്താണെന്ന് വെളിപ്പെടുത്തുന്ന ഒന്നാണ് പ്രാർത്ഥനയെന്നും, അതുപോലെ അശ്രദ്ധ ഒഴിവാക്കുവാനും, ശ്രവണത്തിന്റെ മൂല്യം നിശബ്ദമായി വീണ്ടും കണ്ടെത്താനും പ്രാർത്ഥന നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
മനുഷ്യൻ ദൈവത്തോട് സംസാരിക്കുമ്പോൾ, ഭാവിയിലേക്കുള്ള ചക്രവാളം തുറക്കപെടുന്നുവെന്നും, ഇത് വിശ്വാസത്തിന്റെ സമയത്തെ എടുത്തുകാണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. വിശ്വാസികൾ എല്ലായ്പ്പോഴും ഭാവിയിലേക്ക് പ്രത്യാശയോടെ നോക്കുന്നുവെന്നും, അപ്രകാരം, ജീവിതത്തിന്റെ ബന്ധങ്ങൾ നെയ്തെടുക്കാനും, ഏകാന്തതയിൽ നിന്ന് മോചിപ്പിച്ചുകൊണ്ട്, കൂട്ടായ്മ വളർത്തിയെടുക്കുവാൻ സാധിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു. എല്ലാവർക്കും നന്മയുടെ ഭാവി കെട്ടിപ്പടുക്കുവാൻ സഹായിക്കുക എന്നതാണ് മതങ്ങളുടെ സേവനം ലക്ഷ്യം വയ്ക്കുന്നതെന്നും പാപ്പാ പറഞ്ഞു.