കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ കിഡ്‌സിന്റെയും അപ്പോളോ ഡീലക്‌സ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കിഡ്‌സ് കാമ്പസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. കൊടുങ്ങല്ലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയ്‌സണ്‍ ടി.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കിഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി അധ്യക്ഷത വഹിച്ചു. കിഡ്‌സ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിനു പീറ്റര്‍ പടമാട്ടുമ്മല്‍, ബിനില്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.