തൃശൂര്‍: പുത്തന്‍പീടിക സെന്റ് ആന്റണീസ് ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശ്വാസ പരിശീലന അധ്യാപക ദിനാചരണം നടത്തി.
ഡയറക്ടര്‍ ഫാ. റാഫേല്‍ മുത്തുപ്പീടിക അധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്തു. ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍ ഫാ. ബിബിന്‍ പടന്നമാക്കല്‍, വിശ്വാസ പരീശീലന പ്രധാന അധ്യാപകന് സ്റ്റാര്‍ലിന്‍ ഷിന്റോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
42 വിശ്വാസ പരിശീലന അധ്യാപകരെ അനുമോദിച്ച് മെമന്റോ നല്കി.