മരിയന്‍ ഡിവൈന്‍ എക്‌സ്‌പോ 2026 ലൂര്‍ദ്ദ് കത്തീഡ്രലില്‍

മാതാവിന്റെ ഏഴ് ആനന്ദങ്ങളിലൂടെ ക്രിസ്തുവിലേക്കൊരു ആത്മീയ യാത്ര, നൂറ് അടി നീളത്തില്‍ അപൂര്‍വ ഫ്രാന്‍സിസ്‌കന്‍ കൊന്ത, ഇലകളും കുരുത്തോലകളും കൊണ്ട് വിസ്മയ കലാസൃഷ്ടി,

ലീജിയന്‍ ഓഫ് മേരി, ലൂര്‍ദ്ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രലിന്റെ നേതൃത്വത്തില്‍  മരിയന്‍ ഡിവൈന്‍ എക്‌സ്‌പോ 2026  ആരംഭിച്ചു. അമലോത്ഭവ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ നൂറ് അടിയോളം നീളമുള്ള അപൂര്‍വ്വ ഫ്രാന്‍സിസ്‌കന്‍ കൊന്തയാണ് ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണം. മാതാവിന്റെ ഏഴ് ആനന്ദങ്ങളിലൂടെ ക്രിസ്തുവിലേക്കൊരു ആത്മീയ യാത്ര. മാതാവിനോടുള്ള സ്‌നേഹവും ഭക്തിയും ജപമാലയുടെ ശക്തിയും  ഏവരെയും അറിയിക്കുകയാണ് ലീജിയന്‍ഓഫ് മേരി ലക്ഷ്യം.

ലീജിയന്‍ ഓഫ് മേരി, തൃശ്ശൂര്‍ ലൂര്‍ദ്ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രലിന്റെ നേതൃത്വത്തില്‍ മരിയന്‍ ഡിവൈന്‍ എക്‌സ്‌പോ 2026 തൃശ്ശൂരില്‍ ആരംഭിച്ചു. മാതാവിനോടുള്ള സ്‌നേഹവും  ഭക്തിയും ജപമാലയുടെ ശക്തിയും കലയുടെ ഭാഷയില്‍ അവതരിപ്പിക്കുകയാണ് മരിയന്‍ ഡിവൈന്‍ എക്‌സ്‌പോ 2026.ലൂടെ. അമലോത്ഭവ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ നൂറ് അടിയോളം നീളമുള്ള അപൂര്‍വ ഫ്രാന്‍സിസ്‌കന്‍ കൊന്തയാണ് പ്രധാന ആകര്‍ഷണം. മാതാവിന്റെ ഏഴ് ആനന്ദങ്ങളെ ആസ്പദമാക്കി ഇലകളും കുരുത്തോലകളും ഉപയോഗിച്ച് നൂറ് അടിയോളം നീളത്തിലാണ് അപൂര്‍വ ഫ്രാന്‍സിസ്‌കന്‍ കൊന്ത ഒരുക്കിയിരിക്കുന്നത്. ജപമാലയിലൂടെ മാതാവിന്റെ ഏഴ് ആനന്ദങ്ങള്‍ ധ്യാനിക്കാനും, ക്രിസ്തുവിലേക്കുള്ള വിശ്വാസയാത്ര ഒരുക്കമാണെന്ന് ലീജിയന്‍ ഓഫ് മേരി പ്രവര്‍ത്തകര്‍ പറയുന്നു.

മാതാവിന്റെ കൈകളിലെക്ക് ജപമാല പ്രാര്‍ത്ഥന സമര്‍പ്പിക്കുമ്പോള്‍ ഹൃദയം ക്രിസ്തുവിലേക്ക് ഉയരുന്നു എന്ന സന്ദേശത്തോടെയാണ് ഈ ആത്മീയ കലാവിരുന്ന് സംഘാടകര്‍ വിശ്വാസികള്‍ക്ക് നല്‍കുന്നത്. വിശ്വാസവും കലയും മാതൃഭക്തിയും ഒത്തുചേരുന്ന ഈ പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് വേറിട്ടൊരു ആത്മീയ അനുഭവമാണ്. നൂറ് അടിയോളം നീളമുള്ള ഫ്രാന്‍സിസ്‌കന്‍ കൊന്ത കുരുത്തോലയില്‍ തീര്‍ത്തത് പ്രശസ്ത ഇല കലാകാരന്‍ സുബ്രഹ്‌മണ്യന്‍ കുരുത്തോലയാണ്.