കൊച്ചി: സമുദ്രവിഭവങ്ങളുടെ സുസ്ഥിര വിനിയോഗത്തിലൂടെ കേരളത്തില്‍ ജനപക്ഷപരമായ നീലസമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള സാധ്യതകളും വെല്ലുവിളികളും ചര്‍ച്ചചെയ്യുന്നതിനായി സംസ്ഥാനതല ശില്പശാല നടത്തുന്നു.
കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍), കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാലയുടെ (കുഫോസ്) സഹകരണത്തോടെ നവംബര്‍ 21നാണ് ശില്പശാല.
പനങ്ങാട് കുഫോസ് കാമ്പസില്‍ രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനം ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ചെയര്മാന് ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ അധ്യക്ഷത വഹിക്കും.
ഹൈബി ഈഡന് എം.പി, മുഹമ്മദ് ഷിയാസ് എംഎല്‍എ, ദീപക് ജോയ് എംഎല്‍എ, കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. ബിജു കുമാര്‍, കുഫോസ് രജിസ്ട്രാര്‍ ഡോ. ദിനേശ് കൈപ്പിള്ളില്‍, ‘കടല്‍’ ഡയറക്ടര്‍ ഫാ. ഡോ. സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍, ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ് എന്നിവര്‍ പ്രസംഗിക്കും.