കെസിബിസി വനിത കമ്മീഷന്‍ മലബാര്‍ മേഖല സമ്മേളനം

കണ്ണൂര്‍: കെസിബിസി വനിതാ കമ്മീഷന്റെ മലബാര്‍ മേഖല സമ്മേളനം നവംബര്‍ 21ന് കണ്ണൂര്‍ ബിഷപ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കും.

രാവിലെ 10ന് കെസിബിസി വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ സെക്രട്ടറി ഡോ. ജിബി ഗീവര്‍ഗീസ് അധ്യക്ഷത വഹിക്കും. കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി അനുഗ്രഹ പ്രഭാഷണം നടത്തും. കണ്ണൂര്‍ മേയര്‍ അഡ്വ. കെ. ഇന്ദിര മുഖ്യാതിഥി ആയിരിക്കും.

കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ബിജു കല്ലിങ്കല്‍, കണ്ണൂര്‍ രൂപത ഡയറക്ടര്‍ ഫാ. ഷിജോ എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിക്കും.

സ്ത്രീ നേതൃത്വം സഭയിലും സമൂഹത്തിലും എന്ന വിഷയമാണ് സമ്മേളനം ചര്‍ച്ചചെയ്യുന്നത്. കണ്ണൂര്‍, കോഴിക്കോട്, മാനന്തവാടി, തലശേരി, താമരശേരി, കോട്ടയം രൂപതയുടെ മലബാര്‍ റീജ്യന്‍ എന്നീ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.