പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമാകുവാൻ യുവാക്കൾക്ക് കഴിയണം : അഡ്വ. കെ ജയന്ത് എം.എൽ.എ

യുവജനങ്ങൾ ഉത്തരവാദിത്തപൂർണ്ണമായ രാഷ്ട്രീയ നേതൃത്വത്തിലേക്ക് കടന്നുവരണമെന്നും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമാകുവാൻ യുവാക്കൾക്ക് കഴിയണം എന്നും അഭിപ്രായപ്പെട്ട് അഡ്വ. കെ ജയന്ത് എം.എൽ.എ. കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് നവജ്യോതിസ് റിന്യൂവൽ സെന്ററിൽ നടത്തപ്പെട്ട Lead On നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിനു സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള ആമുഖപ്രഭാഷണം നടത്തി. കെ.സി.വൈ.എം കോഴിക്കോട് അതിരൂപത പ്രസിഡന്റ്‌ ക്രിസ്റ്റി ജോസ്, ഡയറക്ടർ ഫാ. ഷാന്റോ ആന്റണി, കെ.സി.വൈ.എം സംസ്ഥാന അസി. ഡയറക്ടർ സി. ഡോ. നോർബർട്ട സി.ടി.സി, വൈസ് പ്രസിഡന്റ്‌ സാം സണ്ണി, ട്രഷറർ ജെൻസൻ ആൽബി, സെക്രട്ടറിമാരായ ധന്യ മോഹൻരാജ്, പ്രിൻസി പീറ്റർ, സെഞ്ചു ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.