വത്തിക്കാനിൽ 1,300 അശരണര്‍ക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ട് പാപ്പ

വത്തിക്കാന്‍ സിറ്റി: ആയിരത്തിമുന്നൂറോളം വരുന്ന ദരിദ്രരും അശരണരുമായ ആളുകൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പാപ്പ. പാവങ്ങള്‍ക്കായുള്ള ആഗോള ദിനത്തോടനുബന്ധിച്ച് ഇന്നലെ ഞായറാഴ്ചയാണ് വത്തിക്കാന്‍ പോള്‍ ആറാമന്‍ ഹാളില്‍ പാവപ്പെട്ട മനുഷ്യര്‍ക്ക് ആഹാരം ഒരുക്കി നല്‍കിയത്. പരമ്പരാഗത ഇറ്റാലിയൻ വിഭവങ്ങള്‍ അതിഥികൾക്കായി വിളമ്പി. 

റോമിലെ ഇരുപതിലധികം ജീവകാരുണ്യ സംഘടനകളും, പ്രാദേശിക ഇടവകകളും കൂട്ടായ്മകളും സഹായിക്കുന്ന ആളുകളെയാണ് ഈ ഉച്ചഭക്ഷണ പരിപാടിയിലേക്ക് കൊണ്ടുവന്നതെന്ന് 'വത്തിക്കാൻ ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു. ഇറ്റാലിയൻ റെഡ് ക്രോസിലെ സന്നദ്ധപ്രവർത്തകരാണ് ഭക്ഷണം തയ്യാറാക്കി അതിഥികൾക്ക് വിളമ്പി നല്‍കിയത്. ഭക്ഷണത്തിന് മുൻപായി, ഈ ഒത്തുചേരൽ സാധ്യമാക്കിയ സംഘാടകർക്കും സന്നദ്ധപ്രവർത്തകർക്കും ജീവകാരുണ്യ സംഘടനകൾക്കും പാപ്പ നന്ദി അറിയിച്ചു. 

2017 മുതൽ വത്തിക്കാനിൽ നടന്നുവരുന്ന ഈ വാർഷിക പരിപാടി, പാപ്പയുടെ ലാറ്റിൻ അമേരിക്കൻ സന്ദർശനത്തെ തുടര്‍ന്നു ഒരാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു. കഴിഞ്ഞ പതിനഞ്ചാം തീയതി പാവങ്ങള്‍ക്കായുള്ള പത്താമത് ആഗോള ദിനാചരണം വത്തിക്കാനില്‍ നടത്തിയിരിന്നു സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ പാപ്പയുടെ പ്രത്യേക പ്രതിനിധിയായി ജീവകാരുണ്യ വിഭാഗം പ്രിഫെക്റ്റ് ആർച്ച് ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിൻ ദിവ്യബലി അർപ്പിക്കുകയും 1500 പാവങ്ങള്‍ക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുകയും