മലയാളി ഐടി ഉദ്യോഗസ്ഥന് ഓസ്‌ട്രേലിയയില്‍ സ്ഥിരം ഡീക്കന്‍ പദവി

ബ്രിസ്‌ബെയ്ന്‍ (ഓസ്‌ട്രേലിയ): ഐടി ഉദ്യോഗസ്ഥനായ മലയാളിക്ക് ഓസ്‌ട്രേലിയയില്‍ സ്ഥിരം ഡീക്കന്‍ പദവി. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്നില്‍ ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജോഷി സ്‌കറിയയ്ക്കാണ് ഡീക്കന്‍ പട്ടം ലഭിച്ചത്. ഇതോടൊപ്പം ഓസ്‌ട്രേലിയക്കാരായ മറ്റു രണ്ടു വിവാഹിതര്‍ക്കും ഡീക്കന്‍ പട്ടം ലഭിച്ചു.

ഡാനിയല്‍ ഇബോട്ട്, പോള്‍ ബ്ലോം എന്നിവരാണ് ഡീക്കന്‍ പദവി ലഭിച്ച മറ്റു രണ്ടുപേര്‍. ബ്രിസ്‌ബെയ്ന്‍ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ ബ്രിസ്‌ബെയ്ന്‍ ആര്‍ച്ചുബിഷപ് ഷെയ്ന്‍ മാക്കിന്‍ലേ സ്ഥിരം ഡീക്കന്‍ (Permanent Deacon) പട്ടം നല്‍കി.

മാര്‍സ്ഡനിലെ സെന്റ് മാക്‌സിമിലിയന്‍ കോള്‍ബെ ഇടവകയില്‍ മാമ്മോദീസ, വിവാഹം തുടങ്ങിയ ചടങ്ങുകളിലും, ദൈവജനത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും കുടുംബങ്ങള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നതായി ഡീക്കന്‍ ജോഷി സ്‌കറിയ പറഞ്ഞു.

ഐടി മേഖലയില്‍ ജോലി ചെയ്യുന്നയാളെന്ന നിലയില്‍, അതിരൂപതയുടെ ഐടി മിഷനിലൂടെ സാങ്കേതികവിദ്യയും ഡിജിറ്റല്‍ സംവിധാനങ്ങളും ഉപയോഗിച്ച് സഭയെ ജനങ്ങളുമായി ബന്ധിപ്പി ക്കാനും സുവിശേഷം പങ്കുവെക്കാനും സാധിക്കു മെന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.