കെ സി ബി സി മീഡിയ കമീഷനും ചാവറ കൾചറൽ സെന്ററും ചേർന്നു സംഘടിപ്പിച്ച ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ് സിനിമയുടെ ആഗോള വിജയാഘോഷം മുഖ്യമന്ത്രി വീ ഡി സതീശൻ ഉദ്ഘാടനം ചെയ്തു

“പുല്ലുവഴിയിൽനിന്നു പുണ്യ പദവിയിലേക്ക് ഉയർത്തപ്പെട്ട വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ മധ്യപ്രദേശിലെ സാധാരണക്കാർക്കിടയിൽ
സാമൂഹികസേവനം നടത്തിയതിൻ്റെ പേരിൽ ഒട്ടേറെ പീഡാനുഭവങ്ങളാണു നേരിട്ടത് അവരുടെ ഓർമയ്ക്കായി ഒരുക്കിയ 'ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ് ചലചിത്രം സംസ്കാരിക രംഗത്തെ വലിയ പ്രതിരോധമാണ്. ക്രൈസ്‌തവർ മതപരിവർത്തനം നടത്തുന്നുവെന്ന പ്രചാരണം തന്നെ തെറ്റാണ്.ക്രൈസ്തവരുടെ എണ്ണം കുറഞ്ഞതായാണു സെൻസസ് കണക്കുകൾ വ്യക്തമാക്കുന്നത്” അദ്ദേഹം പറഞ്ഞു.
കെ സി ബി സി ഡപ്യൂട്ടി സെക്രട്ടറി  ജനറലും പി ഒ സി ഡയറകറുമായ ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. 'ഫേയ്സ് ഓഫ് ദ് ഫെയ്‌‌സ് സംവിധായകൻ ഷെയ്‌സൺ പി ഔസേഫ്, നിർമാതാവ് സാന്ദ്ര ഡിസൂസ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. മന്ത്രി റോജി എം. ജോൺ ,ഹൈബി ഈഡൻ എം.പി. , ടി.ജെ വിനോദ് എം എൽ എ ,കൃപാസനം ഡയറക്‌ടർ ഫാ. വി.‌പി. ജോസഫ് വലിയവീട്ടിൽ, ഫാ.ജോർജ്ജ് പനക്കൽ വി സി, കെ സി ബി സി മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൻ ,ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ് , കൗൺസിലർ കെ വി പി കൃഷ്‌ണകുമാർ എന്നിവർ പ്രസംഗിച്ചു