മാവേലിക്കര, ചെന്നിത്തല മേഖലകളിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും കൊല്ലം രൂപത വികാരി ജനറാള്‍ മോണ്‍. ബൈജു ജൂലിയന്‍ സന്ദര്‍ശിച്ചു. സര്‍ക്കാരിൻ്റെ സഹായത്തോടെ നടക്കുന്ന ക്യാമ്പുകളില്‍ മറ്റു അത്യാവശ്യ സഹായങ്ങള്‍ ചെയ്യുന്നത് കൊല്ലം രൂപതയുടെ സാമൂഹ്യസേവനവിഭാഗമായ ക്വയിലോണ്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് (ക്യുഎസ് എസ്എസ്).
രൂപതാധ്യക്ഷന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി ധ്യാനത്തില്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് വികാരി ജനറാളിൻ്റെ സന്ദര്‍ശനം. മാവേലിക്കര ഫെറോന വികാരി ഫാ. സഫറിന്‍, കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. ജോ അലക്‌സ് എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.