കൊച്ചി : പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ വരാപ്പുഴ അതിരൂപതാംഗങ്ങളായ പ്രൊഫ. ഡോ. ഇഗ്‌നേഷ്യസ് ഗൊൺസാൽവസ് (ഇൻഫൻ്റ് ജീസസ് ഇടവക, എറണാകുളം), ശ്രീ ജോസ് ആൻ്റണി പുത്തൻവീട്ടിൽ (മൗണ്ട് കാർമ്മൽ ഇടവക, ചാത്യാത്ത്) എന്നിവർക്ക് പേപ്പൽ ബഹുമതിയായ ഷെവലിയർ പദവി (Knighthood of the Order of St.Sylvester Pope) നൽകി ആദരിച്ചു. വരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിൽ ചേർന്ന പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. രണ്ടു പുതിയ ഷെവലിയർമാർക്കും കെ സി ബി സി മീഡിയ കമ്മീഷന്റെ അഭിനന്ദനങ്ങൾ.