കൊല്ലം രൂപതയുടെ ജൂബിലിയുടെ പശ്ചാത്തലത്തില്‍ ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ ‘ഒപ്പമുണ്ട് എപ്പോഴും’ എന്ന കാരുണ്യപദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും 700 സൗജന്യ ഡയാലിസിസുകള്‍ നടത്തുന്നു. കൊല്ലം രൂപതാധ്യക്ഷന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു.
കൊല്ലം, തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തിഡ്രലില്‍ നടന്ന അലോഷ്യസ് മരിയ ബെന്‍സിഗര്‍ പിതാവിന്റെ അനുസ്മരണ ദിവ്യബലിയില്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി മുഖ്യകാര്‍മികത്വം വഹിച്ചു.
ജാതിമതവെത്യാസമില്ലാതെ എല്ലാവര്‍ക്കും വേണ്ടി ജീവിച്ച ബെന്‍സിഗര്‍ പിതാവ് ജീവിച്ചിരി ക്കുമ്പോള്‍ തന്നെ വിശുദ്ധനെന്ന് വിളിക്കപ്പെട്ടുവെന്ന് ബിഷപ് മുല്ലശേരി വചനസന്ദേശത്തില്‍ പറഞ്ഞു.
രൂപത ചാന്‍സലര്‍ ഫാ. ജെറി ഐസക്, രൂപത ജുഡീഷ്യല്‍ വികാര്‍ ഫാ. ക്രിസ്റ്റഫര്‍ ഹെന്റി, ബിഷപ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശേരി, ഒസിഡി പ്രൊവിന്‍ഷ്യലേറ്റ് കൗണ്‍സിലര്‍ ഫാ. ജോസ് തോമസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
ദിവ്യബലിക്ക് ശേഷം ബിഷപ് പോള്‍ മുല്ലശേരി, വൈദികര്‍, സന്യസ്ഥര്‍ എന്നിവര്‍ ബിഷപ് ബെന്‍ സിഗര്‍ പിതാവിന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.