ഡോ. ചാള്‍സ് ലിയോണ്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി
കൊച്ചി: ഡോ. ചാള്‍സ് ലിയോണ്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ സെക്രട്ടറി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമായ റവ. ഡോ. ചാള്‍സ് ലിയോണ്‍ കോഴിക്കോട് രൂപതയിലെ സെന്റ് സേവ്യേഴ്‌സ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ പ്രിന്‍സിപ്പാള്‍ ആയി സേവനമനുഷ്ഠിച്ചുവരികെയാണ് പുതിയ നിയമനം. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി ആയിരുന്നു. കൂടാതെ ആലുവ കാര്‍മല്‍ഗിരി സെമിനാരിയിലെ പ്രൊഫസര്‍ ആയും സേവനമനുഷ്ഠിക്കുന്നു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വോ മാര്‍ ഇഗ്നാത്തിയോസിന്റെ സാന്നിധ്യത്തില്‍ ഫാ. ജോസ് കരിവേലിക്കലില്‍നിന്ന് ഫാ. ചാള്‍സ് ഇന്ന് ചുമതലയേറ്റു.